5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം

Pakistan Attack: വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെയാണ് ഇവർ വെടിയുതിർത്തത്. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്.

Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
വെടിയേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്നവർ (image credits: AP)
sarika-kp
Sarika KP | Published: 22 Nov 2024 07:14 AM

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനങ്ങൾക്ക് നേര്‍ക്ക് ആയുധധാരികളുടെ വെടിവെപ്പ്. വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെയാണ് ഇവർ വെടിയുതിർത്തത്. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്.

എന്നാൽ ആരാണ് അക്രമണം നടത്തിയത് എന്നതിനെ കുറിച്ച് ഇതുവരെയാതൊരു തെളിവും ലഭിച്ചിട്ടില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടുമില്ല. എങ്കിലും നിരോധിത തെഹ്‌രീകെ താലിബാൻ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നി​ഗമനം. ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാർക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശത്രുക്കൾ നിരപരാധികളായ പൗരന്മാരുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത് ക്രൂരതയാണെന്നും ദേശവിരുദ്ധരുടെ എല്ലാ ശ്രമങ്ങളും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗണ്ഡാപൂരും ആക്രമണത്തെ അപലപിച്ചു.

Also Read-Israel-Hamas War: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രമിനല്‍ കോടതി

ഈ പ്രദേശത്ത് ഷിയാ-സുന്നി വിഭാഗീയ സംഘർഷങ്ങൾ സ്ഥിരമായി നടക്കാറുണ്ട്. എന്നാൽ സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞ മാസങ്ങളില്‍ ഈ മേഖലയില്‍ സുന്നി-ഷിയാ മുസ്ലീങ്ങള്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇവിടെ സമാനമായ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.