ഡിസക്റ്റ്
‘ഡിസക്റ്റ്’ എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത് ജീവശാസ്ത്രത്തിലാണ്. ഒരു ജീവിയുടെ ഘടന, മറ്റ് പ്രവർത്തനങ്ങൾ, സവിശേഷതകൾ തുടങ്ങിയവ മനസിലാക്കാനായി, അവയെ പല ഭാഗങ്ങളാക്കി വേർതിരിച്ച ശേഷം സൂക്ഷ്മ പരിശോധന നടത്തുന്നു. ഇതേ മാതൃകയിൽ, ടിവി9 മലയാളം ‘ഡിസക്റ്റ്’ എന്ന പേജിലൂടെ സങ്കീർണമായ വിഷയങ്ങളെ ലളിതമാക്കി, ഏവർക്കും മനസിലാകും വിധം അവതരിപ്പിക്കുകയാണ്. ഓരോ വിഷയങ്ങളെ കുറിച്ചും ആഴത്തിൽ പരിശോധന നടത്തിയ ശേഷം നിങ്ങളുടെ മുന്നിലേക്കെത്തിക്കുക സിസ്ക്റ്റിലൂടെ ലക്ഷ്യംവെക്കുന്നത്.
ശാസ്ത്രം, സാങ്കേതികത, സാമ്പത്തികം, രാഷ്ട്രീയം, സംസ്കാരം, തുടങ്ങി ചരിത്രം, ആനുകാലിക വിവരങ്ങൾ വരെയുള്ള എല്ലാത്തരം വിഷയങ്ങളും വളരെ ലളിതമായ ഭാഷയിൽ നൽകാൻ ശ്രമിക്കുന്നു. വ്യക്തതയും കൃത്യതയും ആവശ്യമുള്ള ഏതൊരു വിഷയത്തെയും നിഷ്പക്ഷതയോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഓരോ ലേഖനവും സൂക്ഷ്മമായ ഗവേഷണം നടത്തിയ ശേഷം, കൃത്യമായ കാഴ്ചപ്പാടുകളോടെ വിശദീകരിച്ചു നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. വായനക്കാരുമായി പുതിയ അറിവുകൾ പങ്കുവെക്കാനും, ഓരോ വിഷയങ്ങളെ കുറിച്ചും ആഴമായ അറിവ് പകർന്നു നൽകാനും ഡിസക്റ്റിലൂടെ ഞങ്ങൾ ശ്രമിക്കുന്നു.