Countries Celebrate Christmas In January : ഈ രാജ്യങ്ങളില്‍ ഡിസംബറില്‍ അല്ല ജനുവരിയില്‍ ആണ് ക്രിസ്മസ്; കാരണം ഇതാ
Countries Don't Celebrate Christmas In December : വിദേശ രാജ്യങ്ങളിലും മലയാളികളടക്കം ക്രിസ്മസ് ആഘോഷത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 25 ന് മിക്ക രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നു. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല
ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ സ്‌മരണ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിലേക്ക് കടങ്ങുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ക്രിസ്മസിനായി ബാക്കിയുള്ളത്. പല വീടുകളിലും ക്രിസ്മസ് സ്റ്റാറുകള്‍ തൂക്കി. കരോള്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി.
വിദേശ രാജ്യങ്ങളിലും മലയാളികളടക്കം ക്രിസ്മസ് ആഘോഷത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 25 ന് മിക്ക രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നു. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല. ചില രാജ്യങ്ങളില്‍ ക്രിസ്മസ് ജനുവരിയിലാണ്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ, ക്രിസ്മസ് ആഘോഷിക്കാറുമില്ല. ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
എത്യോപ്യയിലും അയല്‍രാജ്യമായ എറിത്രിയയിലും ക്രിസ്മസ് ജനുവരി ഏഴിനാണ് ആഘോഷിക്കുന്നത്. എറിത്രിയയില്‍ ലെഡെറ്റ് എന്നും, എത്യോപ്യയില്‍ ജെന എന്നും അറിയപ്പെടുന്നു. രണ്ട് രാജ്യങ്ങളിലും വിശ്വാസികള്‍ 40 ദിവസത്തെ ഉപവാസം ആചരിക്കും. നൃത്തം, സംഗീതം തുടങ്ങിവയോടെയാണ് ഇവരുടെ ക്രിസ്മസ് ആഘോഷം.
യേശുക്രിസ്തു ജനിച്ചത് ജനുവരി 7 ന് ആണെന്ന് എത്യോപ്യക്കാരുടെ വിശ്വാസം. ‘കോപ്റ്റിക് ക്രിസ്ത്യാനികൾ’ (ഈജിപ്തിലെയും മിഡിൽ ഈസ്റ്റിലെയും തദ്ദേശീയ ക്രിസ്ത്യൻ ജനസംഖ്യയെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം) ഗ്രിഗോറിയൻ കലണ്ടറിന് വിരുദ്ധമായി കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.
ജോര്‍ജിയ, റഷ്യ, സെര്‍ബിയ, ബെലാറസ്, യുക്രൈന്‍, അര്‍മേനിയ, മോണ്ടിനെഗ്രോ, മാസിഡോണിയ, മോൾഡോവ എന്നീ രാജ്യങ്ങള്‍ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജോർജിയൻ ഓർത്തഡോക്സ് സഭ ജൂലിയൻ കലണ്ടർ പിന്തുടരുന്നതാണ് ഈ രാജ്യങ്ങളില്‍ ക്രിസ്മസ് ജനുവരിയില്‍ ആഘോഷിക്കാന്‍ കാരണം.
Read Also : ലാലേട്ടൻ്റെ ബാറോസ്, ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്; ക്രിസ്മസിന് തിയറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ
ക്രിസ്മസിന് അവധിയില്ലാത്ത രാജ്യങ്ങള്‍
ക്രിസ്മസ് ആഘോഷിക്കുമെങ്കിലും ആ ദിനം പൊതു അവധിയില്ലാത്ത രാജ്യങ്ങളുമുണ്ട്. അസര്‍ബൈജാന്‍, ബഹ്‌റൈന്‍, കംബോഡിയ, ചൈന. കോമറോസ്, ഇറാന്‍, ഇറാന്‍, ഇസ്രായേല്‍, ജപ്പാന്‍, കുവൈത്ത്, ലാവോസ്, മാലിദ്വീപ്, മംഗോളിയ, മൊറോക്കോ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, തായ്‌വാന്‍, തായ്‌ലന്‍ഡ്, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് ക്രിസ്മസ് ദിനം അവധിയില്ലാത്തത്.
ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍
ചില രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കാറില്ല. അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, അല്‍ജീരിയ, ഭൂട്ടാന്‍, ലിബിയ, മൗറിഷ്യാന, സൊമാലിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലാണ് ക്രിസ്മസ് ആഘോഷിക്കാറില്ലാത്തത്.