5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ChatGPT Down : എല്ലാം അടിച്ചുപോയ് ഗയ്‌സ് ! മെറ്റയ്ക്ക് പിന്നാലെ ചാറ്റ്ജിപിടിയും തന്നത് എട്ടിന്റെ പണി; വലഞ്ഞ് ഉപയോക്താക്കള്‍

ChatGPT down for users globally : ചാററ്ജിപിടി മാത്രമല്ല, ഓപ്പണ്‍എഐയുടെ മറ്റ് ചില സേവനങ്ങളിലും പ്രവര്‍ത്തനതടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം തിരിച്ചറിഞ്ഞെന്നും, പരിഹരിച്ച് വരുന്നതായും ഓപ്പണ്‍എഐ വ്യക്തമാക്കിയിരുന്നു

ChatGPT Down : എല്ലാം അടിച്ചുപോയ് ഗയ്‌സ് ! മെറ്റയ്ക്ക് പിന്നാലെ ചാറ്റ്ജിപിടിയും തന്നത് എട്ടിന്റെ പണി; വലഞ്ഞ് ഉപയോക്താക്കള്‍
jayadevan-am
Jayadevan AM | Updated On: 12 Dec 2024 10:20 AM

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും, വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തനരഹിതമായത് ഉപയോക്താക്കളെ ഏറെ വലച്ചിരുന്നു. ഇപ്പോഴിതാ ചാറ്റ്ജിബിടിയും ‘പണിമുടക്കി’യത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഈ പ്രശ്‌നം അനുഭവപ്പെട്ടു.

ചാററ്ജിപിടി മാത്രമല്ല, ഓപ്പണ്‍എഐയുടെ മറ്റ് ചില സേവനങ്ങളിലും പ്രവര്‍ത്തനതടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം തിരിച്ചറിഞ്ഞെന്നും, പരിഹരിച്ച് വരുന്നതായും ഓപ്പണ്‍എഐ വ്യക്തമാക്കിയിരുന്നു.

“നിലവില്‍ ഒരു തകരാര്‍ നേരിടുന്നുണ്ട്. പ്രശ്‌നം തിരിച്ചറിഞ്ഞു. പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ഖേദിക്കുന്നു. അപ്‌ഡേറ്റുകള്‍ അറിയിക്കുന്നതാണ്”-കമ്പനി ‘എക്‌സി’ല്‍ അറിയിച്ചു. സേവനങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായി വരികയാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ചാറ്റ്ജിപിടിയുടെ പ്രവര്‍ത്തനതടസം നിരവധി പേരെയാണ് വലച്ചത്. നിരവധി ഉപയോക്താക്കളാണ് ചാറ്റ്ജിപിടിക്കുള്ളത്. ചില സ്ഥാപനങ്ങളെയടക്കം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലൂടെ ഉപയോക്താക്കള്‍ ആശങ്ക ഉന്നയിച്ചു. ‘ഡൗണ്‍ ഡിറ്റക്ടര്‍’ വഴിയും നിരവധി പേര്‍ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് ചാറ്റ്ജിപിടി അവതരിപ്പിച്ചത്. 2022 നവംബറിലാണ് ചാറ്റ്ജിപിടി തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ചാറ്റ്ജിപിടി ജനപ്രീതി നേടി. ദിവസവും നിരവധി പേരാണ് ഇത് ഉപയോഗിക്കുന്നത്. ജൂണിലും ചാറ്റ്ജിപിടിയില്‍ പ്രവര്‍ത്തനതടസം നേരിട്ടിരുന്നു.

നേരത്തെ ചാറ്റ്ജിപിടി സാങ്കേതിക തടസം നേരിട്ടപ്പോള്‍ ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ക്ഷമാപണം നടത്തിിരുന്നു. കമ്പനി വിശ്വാസതയില്‍ മികച്ചതാണെന്നും, ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Read Also : സോഷ്യല്‍ മീഡിയയുടെ ‘അപ്രഖ്യാപിത പണിമുടക്ക്’; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത് ?

ആദ്യം പണി തന്നത് മെറ്റ

കഴിഞ്ഞ ദിവസം രാത്രിയാണ് ഉപയോക്താക്കളെ വലച്ച്‌ മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയത്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായത്‌. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് മൂന്നും. അതുകൊണ്ട് തന്നെ മൂന്നും ഒരുമിച്ച് കിട്ടാതായതോടെ ഉപയോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടു.

കുറച്ച് സമയങ്ങള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിക്കപ്പെട്ടു. രാത്രി 11 മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. പലര്‍ക്കും പോസ്റ്റുകള്‍ പങ്കുവയ്ക്കാനോ, സ്വീകരിക്കാനോ സാധിച്ചില്ല. ആപ്ലിക്കേഷനുകള്‍ മന്ദഗതിയിലാണെന്നായിരുന്നു മറ്റ് ചിലരുടെ പരാതി. ലാപ്‌ടോപ്പിലും, മൊബൈലിലുമടക്കം പ്രശ്‌നങ്ങളുണ്ടായി

സാങ്കേതിക തകരാര്‍ എന്നായിരുന്നു ആപ്ലിക്കേഷനുകളുടെ വിശദീകരണം. കഴിയുന്നത്ര വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മെറ്റ ഉറപ്പ് നല്‍കി. പിന്നീട് സേവനങ്ങള്‍ പഴയതുപോലെയായി. ഇതിന് മുമ്പ് ഫേസ്ബുക്കും, വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും പണിമുടക്കിയിട്ടുണ്ട്.

Latest News