5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

The Hundred 2025 draft: ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗില്‍ പാക് താരങ്ങളെ ആര്‍ക്കും വേണ്ട; 50 താരങ്ങള്‍ക്കും ആവശ്യക്കാരില്ല

The Hundred 2025 draft No team picked Pakistan players: വൈറ്റ് ബോളില്‍ പാക് ടീമിന്റെ മോശം പ്രകടനമാണ് ഹണ്ട്രഡ് ലീഗില്‍ വിനയായതെന്നതാണ് പ്രസക്തമായ പോയിന്റ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മോശം പ്രകടനം മൂലം, പാക് താരങ്ങളെ സ്വന്തമാക്കുന്നതില്‍ നിന്ന് ഹണ്ട്രഡ് ടൂര്‍ണമെന്റിലെ ടീമുകള്‍ പിന്നാക്കം പോയതാകാമെന്നും വിലയിരുത്തല്‍

The Hundred 2025 draft: ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗില്‍ പാക് താരങ്ങളെ ആര്‍ക്കും വേണ്ട; 50 താരങ്ങള്‍ക്കും ആവശ്യക്കാരില്ല
പാക് ക്രിക്കറ്റ് ടീം Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Mar 2025 14:06 PM

ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ‘ ദ ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ആവശ്യക്കാരില്ല. മാർച്ച് 13-ന് നടന്ന ഡ്രാഫ്റ്റിൽ ആകെ അമ്പത് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്‌. 50 താരങ്ങളില്‍ ആര്‍ക്കും ആവശ്യക്കാരില്ലായിരുന്നു. ടോപ് കാറ്റഗറിയിലുണ്ടായിരുന്ന നസീം ഷാ, സെയ്ം അയൂബ്, ഷദാബ് ഖാൻ തുടങ്ങിയവര്‍ക്കായി പോലും ആരും രംഗത്തെത്തിയില്ല. ആലിയ റിയാസ്, ഫാത്തിമ സന, യുസ്ര ആമിർ, ഇറാം ജാവേദ്, ജവേരിയ റൗഫ് എന്നിവരുൾപ്പെടെയുള്ള വനിതാ താരങ്ങള്‍ക്കും ഒരു ടീമിലും ഇടം ലഭിച്ചില്ല. പാക് താരങ്ങള്‍ക്കായി ഒരു ടീമും രംഗത്തെത്താത്തത് ഇതിനകം ചര്‍ച്ചയായി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉടമകളുടെ ഹണ്ട്രഡ് ടീമുകളിലെ പങ്കാളിത്തമാണോ ഇതിന് കാരണമെന്നടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

നാല് ഐപിഎൽ ഫ്രാഞ്ചൈസികൾക്ക്‌ വിവിധ ഹണ്ട്രഡ് ടീമുകളിൽ ഓഹരികളുണ്ട്. ഓവൽ ഇൻവിൻസിബിൾസിൽ മുംബൈ ഇന്ത്യൻസും, മാഞ്ചസ്റ്റർ ഒറിജിനൽസിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സും, നോർത്തേൺ സൂപ്പർചാർജേഴ്‌സിൽ സൺറൈസേഴ്‌സ് ഹൈദരാബാദും, സതേൺ ബ്രേവിൽ ഡൽഹി ക്യാപിറ്റൽസും ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

Read Also : Sanju Samson: ആദ്യ കടമ്പ കടന്നു, ഐപിഎല്ലിന് മുമ്പ് നിര്‍ണായക അനുമതി കാത്ത് സഞ്ജു സാംസണ്‍; തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമോ?

ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ സഞ്ജയ് ഗോവിൽ വെൽഷ് ഫയറിൽ 50% ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. സിലിക്കൺ വാലിയിലെ ടെക് സംരംഭകരുടെ കൺസോർഷ്യമായ ക്രിക്കറ്റ് ഇൻവെസ്റ്റർ ഹോൾഡിംഗ്സ് ലിമിറ്റഡ് ലണ്ടൻ സ്പിരിറ്റിൽ 49 ശതമാനം ഓഹരികളാണ് വാങ്ങിയത്.

വൈറ്റ് ബോളില്‍ പാക് ടീമിന്റെ മോശം പ്രകടനമാണ് ഹണ്ട്രഡ് ലീഗില്‍ വിനയായതെന്നതാണ് മറ്റൊരു പ്രസക്തമായ പോയിന്റ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മോശം പ്രകടനം മൂലം, പാക് താരങ്ങളെ സ്വന്തമാക്കുന്നതില്‍ നിന്ന് ഹണ്ട്രഡ് ടൂര്‍ണമെന്റിലെ ടീമുകള്‍ പിന്നാക്കം പോയതാകാമെന്നും കരുതുന്നു.

കഴിഞ്ഞ വർഷം നസീം ഷാ, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയ താരങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി നേടുന്നതില്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഹണ്ട്രഡ് ലീഗില്‍ താരങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങളും ഹണ്ട്രഡ് ഡ്രാഫ്റ്റില്‍ ടീമുകള്‍ പരിഗണിച്ചിരിക്കാം.

നസീം ഷാ (ബർമിംഗ്ഹാം ഫീനിക്സ്), മുഹമ്മദ് ആമിർ (ഓവൽ ഇൻവിൻസിബിൾസ്), ഹാരിസ് റൗഫ് (വെൽഷ് ഫയർ), ഉസാമ മിർ (മാഞ്ചസ്റ്റർ ഒറിജിനൽസ്) എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ താരങ്ങള്‍ ദി ഹണ്ട്രഡിൽ കഴിഞ്ഞ വര്‍ഷം ഇടം നേടിയിരുന്നു.