Sanju Samson: ആദ്യ കടമ്പ കടന്നു, ഐപിഎല്ലിന് മുമ്പ് നിര്‍ണായക അനുമതി കാത്ത് സഞ്ജു സാംസണ്‍; തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമോ?
Sanju Samson injury update: വിക്കറ്റ് കീപ്പിംഗിന് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. ആദ്യ മത്സരങ്ങളില്‍ സഞ്ജു കളിച്ചില്ലെങ്കില്‍ ധ്രുവ് ജൂറല്‍ വിക്കറ്റ് കീപ്പറാകും. ജസ്പ്രീത് ബുംറയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്

ഐപിഎല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. താരങ്ങളുടെ പരിക്കാണ് വിവിധ ഫ്രാഞ്ചെസികളെ വലയ്ക്കുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുന്ന പ്രതിസന്ധി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് കൈക്ക് പരിക്കേറ്റത്. റോയല്‍സിലെ സഹതാരം കൂടിയായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കയ്യില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഐപിഎല്ലിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ വിക്കറ്റ് കീപ്പിംഗ് നടത്തുന്നതിന് സഞ്ജുവിന് ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബാറ്റ് ചെയ്യുന്നതിനുള്ള ഫിറ്റ്‌നസ് പരിശോധനയില്‍ സഞ്ജു വിജയിച്ചു. വിക്കറ്റ് കീപ്പിംഗ് നടത്തുന്നതിനുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ അനുമതിയാണ് ഇനി സഞ്ജുവിന് മുന്നിലുള്ള പ്രധാന കടമ്പ.




വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കും. വിക്കറ്റ് കീപ്പിംഗിന് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. ആദ്യ മത്സരങ്ങളില്‍ സഞ്ജു കളിച്ചില്ലെങ്കില്‍ ധ്രുവ് ജൂറല്‍ വിക്കറ്റ് കീപ്പറാകും. എന്നാല്‍ ബാറ്റിംഗ് ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചതിനാല്‍ അധികം വൈകാതെ തന്നെ താരത്തിന് മടങ്ങിയെത്താനാകും.
മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബുംറയ്ക്ക് ഇതുവരെ എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. ലീഗിലെ ആദ്യ മത്സരങ്ങളില്‍ ബുംറയ്ക്ക് കളിക്കാനാകില്ലെന്നാണ് സൂചന.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളായ മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍, മയങ്ക് യാദവ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. എന്‍സിഎയുടെ അനുമതിക്കായാണ് ഈ താരങ്ങളും കാത്തിരിക്കുന്നത്.