5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Santosh Trophy 2024 Kerala vs Meghalaya : സന്തോഷ് ട്രോഫിയില്‍ വിജയയാത്ര തുടര്‍ന്ന് കേരളം, മേഘാലയയും തോറ്റ് തുന്നംപാടി

Santosh Trophy 2024 Kerala continues its success story : തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ആറു പോയിന്റുമായി ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് കേരളം തുടരുകയാണ്. 19ന് ഒഡീഷയ്‌ക്കെതിരെയാണ് അടുത്ത മത്സരം. 22ന് ഡല്‍ഹിയെയും, 24ന് തമിഴ് നാടിനെയും കേരളം നേരിടും

Santosh Trophy 2024 Kerala vs Meghalaya : സന്തോഷ് ട്രോഫിയില്‍ വിജയയാത്ര തുടര്‍ന്ന് കേരളം, മേഘാലയയും തോറ്റ് തുന്നംപാടി
കേരള താരങ്ങളുടെ ആഹ്ലാദ പ്രകടനം (image credit : Kerala Football Association/twitter)
jayadevan-am
Jayadevan AM | Published: 17 Dec 2024 22:55 PM

ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. മുഹമ്മദ് അജ്‌സലാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്. 37-ാം മിനിറ്റിലാണ് താരം വല കുലുക്കിയത്.

നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളത്തിന് മുതലാക്കാനായില്ല. മേഘാലയ ശക്തമായ പ്രതിരോധം കാഴ്ചവച്ചതോടെ കേരളത്തിന് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ കേരളത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മേഘാലയയക്കും സാധിച്ചില്ല. മുഹമ്മദ് അജ്‌സലാണ് കളിയിലെ താരവും. സന്തോഷ് ട്രോഫിയില്‍ മിന്നും ഫോമിലാണ് താരം.

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ആറു പോയിന്റുമായി ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് കേരളം തുടരുകയാണ്. 19ന് ഒഡീഷയ്‌ക്കെതിരെയാണ് അടുത്ത മത്സരം. 22ന് ഡല്‍ഹിയെയും, 24ന് തമിഴ് നാടിനെയും കേരളം നേരിടും.

Read Also : രോഹിത് നല്‍കിയത് വിരമിക്കലിന്റെ സൂചനയോ ? ആ ഗ്ലൗസുകള്‍ പറയാതെ പറയുന്നതെന്ത്‌ ? അഭ്യൂഹങ്ങള്‍ വ്യാപകം

15ന് നടന്ന മത്സരത്തില്‍ ഗോവയെ 4-3ന് കേരളം തോല്‍പിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോവ ഗോള്‍ നേടിയെങ്കിലും കേരളം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഗോവയ്‌ക്കെതിരെ 15-ാം മിനിറ്റില്‍ പി.ടി. മുഹമ്മദ് റിയാസ് ഗോവന്‍ വല കുലുക്കിയതോടെ കേരളം മത്സരത്തിലേക്ക് ഒപ്പമെത്തി. തൊട്ടുപിന്നാലെ മുഹമ്മദ് അജ്‌സലും ഗോള്‍ നേടി. 20-ാം മിനിറ്റിലാണ് ഗോവയെ ഞെട്ടിച്ച് അജ്‌സല്‍ ഗോളടിച്ചത്. ഇതോടെ മത്സരത്തില്‍ കേരളം ആദ്യ ലീഡ് സ്വന്തമാക്കി.

32-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും കേരളത്തിനായി ഗോളടിച്ചു. ആദ്യ പകുതി കഴിയുമ്പോള്‍ കേരളം 3-1ന് എന്ന ഭദ്രമായ നിലയിലായിരുന്നു. ക്രിസ്റ്റി ഡേവിസിന്റേതായിരുന്നു അടുത്ത ഊഴം. 69-ാം മിനിറ്റിലാണ് ക്രിസ്റ്റി ഗോളടിച്ചത്. ഇതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളം വിജയം ഉറപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവ കിണഞ്ഞ് പരിശ്രമിച്ചു. 76-ാം മിനിറ്റില്‍ ഷുബേര്‍ട്ട് ജോനസ് പെരേര ഗോവയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. 86-ാം മിനിറ്റിലും പെരേര ഗോളടിച്ചു.

രണ്ടാം പകുതിയില്‍ പകരക്കാരനായാണ് പെരേര ഇറങ്ങിയത്. ഗോവന്‍ പരിശീലകന്റെ പ്ലാന്‍ ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. തുടരെ തുടരെ ഗോളുകള്‍ നേടി പെരേര കേരളത്തെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് തിരികെയെത്താന്‍ ഗോവയ്ക്ക് സാധിച്ചില്ല. മത്സരത്തില്‍ ആധികാരിക ജയം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ തവണ ആദ്യ ഘട്ട മത്സരത്തില്‍ കേരളം ഗോവയോട് തോറ്റിരുന്നു. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ആവേശകരമായ മത്സരത്തില്‍ ഗോവയോട് കേരളം പകരം വീട്ടി.