Rohit Sharma : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം

Rohit Sharma not retiring : വിരമിക്കാന്‍ തീരുമാനമില്ലെന്ന് രോഹിത് ശര്‍മ. സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും വിവേകപൂര്‍ണ്ണമാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ പോകുന്നില്ലെന്നും താരം വ്യക്തമാക്കി. എപ്പോള്‍ കളിയില്‍ നിന്ന് മാറണമെന്ന് പുറത്തുനിന്നുള്ള ആര്‍ക്കും നിര്‍ദ്ദേശിക്കാനാകില്ലെന്നും രോഹിത് വ്യക്തമാക്കി

Rohit Sharma : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം

രോഹിത് ശര്‍മ

Published: 

04 Jan 2025 10:36 AM

താന്‍ വിരമിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മോശം ഫോമിനെ തുടര്‍ന്ന് താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സിഡ്‌നി ടെസ്റ്റില്‍ നിന്ന് താരം വിട്ടുനിന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഇതിന് പിന്നാലെയാണ് അഭ്യൂങ്ങള്‍ക്ക് വിരാമം കുറിച്ച് താന്‍ വിരമിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയത്. സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും വിവേകപൂര്‍ണ്ണമാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ പോകുന്നില്ലെന്നും താരം വ്യക്തമാക്കി.

“ഇത് ഒരു വിരമിക്കല്‍ തീരുമാനമല്ല. ഞാന്‍ ഗെയിമില്‍ നിന്ന് മാറിനില്‍ക്കാന്‍ പോകുന്നില്ല. അങ്ങനെയൊരു തീരുമാനമേയില്ല. ഓരോ സെക്കന്‍ഡിലും ജീവിതം മാറുന്നു. കാര്യങ്ങള്‍ മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അതേസമയം യാഥാര്‍ത്ഥ്യബോധമുണ്ടാകണമെന്നും അറിയാം”-രോഹിത് പറഞ്ഞു.

ഫോം നഷ്ടപ്പെട്ടതിനാലാണ് മാറി നിന്നതെന്ന് രോഹിത് വ്യക്തമാക്കി. എപ്പോള്‍ കളിയില്‍ നിന്ന് മാറണമെന്ന് പുറത്തുനിന്നുള്ള ആര്‍ക്കും നിര്‍ദ്ദേശിക്കാനാകില്ലെന്നും രോഹിത് വ്യക്തമാക്കി.ഒരാള്‍ മൈക്കോ, ലാപ്‌ടോപ്പോ, പേനയോ പിടിച്ച് ഇരിക്കുന്നതുകൊണ്ടോ, അവര്‍ എന്തെങ്കിലും എഴുതിയത് കൊണ്ടോ, പറയുന്നത് കൊണ്ടോ നമ്മുടെ ജീവിതം മാറുന്നില്ല. വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. എപ്പോള്‍ പോകണം, എപ്പോള്‍ കളിക്കരുത്, എപ്പോള്‍ ക്യാപ്റ്റനാകണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് തീരുമാനിക്കാനാകില്ല. താനും വിവേകമുള്ള മനുഷ്യനാണെന്നും, പക്വതയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിഡ്‌നിയില്‍ എത്തിയതിന് ശേഷമാണ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് രോഹിത് വെളിപ്പെടുത്തി. കോച്ച്, സെലക്ടര്‍ എന്നിവരുമായി നടത്തിയ ചാറ്റ് ലളിതമായിരുന്നു. ഫോമിലുള്ള താരങ്ങളെയാണ് വേണ്ടത്. ഫോമില്‍ അല്ലാത്തവരുമായി മുന്നോട്ട് പോകാനാകില്ല. മനസിലുള്ളത് കോച്ചിനോടും സെലക്ടറോടും പറഞ്ഞപ്പോള്‍ അവര്‍ തീരുമാനത്തെ പിന്തുണച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചിന്തിച്ചിട്ടില്ല. ടീമിന് എന്താണോ വേണ്ടത് അതിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും രോഹിത് പറഞ്ഞു.

സമീപകാലത്ത് റെഡ് ബോളില്‍ പരിതാപകരമായ പ്രകടനമാണ് രോഹിത് പുറത്തെടുത്തത്‌. ക്യാപ്റ്റന്‍സിയിലും താരത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. ഓസീസിനെതിരായ പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ആ മത്സരത്തില്‍ രോഹിത് ഇല്ലായിരുന്നു. ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് അന്ന് ഇന്ത്യ വിജയിച്ചത്. മോശം ഫോം മൂലം രോഹിത് ടെസ്റ്റില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രോഹിത് തന്നെ രംഗത്തെത്തിയത്.

Read Also : വെല്‍ഡണ്‍ ബൗളേഴ്‌സ് ! സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ്‌

സിഡ്‌നി ടെസ്റ്റ്

അതേസമയം, സിഡ്‌നി ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കി. നാല് റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 181 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ തിളങ്ങി. 57 റണ്‍സെടുത്ത പുതുമുഖ താരം വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

Related Stories
Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
Two Tier Test System : ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2’ പരീക്ഷിക്കാന്‍ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും
Vidya Balan’s Post : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ
IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ