5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs Australia : വെല്‍ഡണ്‍ ബൗളേഴ്‌സ് ! സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ്‌

India vs Australia Sydney Test : സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത് 185 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ തീപ്പൊരി ബൗളിംഗാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ നാശം വിതച്ചത്. ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു

India vs Australia : വെല്‍ഡണ്‍ ബൗളേഴ്‌സ് ! സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ്‌
സിഡ്‌നി ടെസ്റ്റ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 04 Jan 2025 10:13 AM

സിഡ്‌നി: ബൗളര്‍മാരുടെ തകര്‍പ്പന്‍ മികവില്‍ സിഡ്‌നിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത് 185 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ തീപ്പൊരി ബൗളിംഗാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ നാശം വിതച്ചത്.

ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 10 പന്തില്‍ രണ്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ പുറത്താക്കി. പിന്നാലെ രണ്ട് റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നെ കൂടി ബുംറ പുറത്താക്കിയതോടെ ഓസീസ് അപകടം മടുത്തു. സാം കോണ്‍സ്റ്റസിന്റെ ചെറുത്തുനില്‍പും അധികം നീണ്ടില്ല.

23 റണ്‍സായിരുന്നു കോണ്‍സ്റ്റസിന്റെ സമ്പാദ്യം. മുഹമ്മദ് സിറാജിന്റെ പന്തില്‍ യശ്വസി ജയ്‌സ്വാള്‍ ക്യാച്ചെടുത്താണ് കോണ്‍സ്റ്റസ് പുറത്തായത്. അപകടകാരിയായ ട്രാവിസ് ഹെഡിനെയും സിറാജ് പുറത്താക്കിയതോടെ ഓസീസ് കടുത്ത പ്രതിരോധത്തിലായി. നാല് റണ്‍സ് മാത്രമാണ് ഹെഡിന് നേടാനായത്. പരമ്പരയില്‍ ആദ്യമായി കളിക്കുന്ന പ്രസിദ്ധ് കൃഷ്ണ സ്റ്റീവ് സ്മിത്തിനെ (33 റണ്‍സ്) വീഴ്ത്തി.

പുതുമുഖ താരം ബ്യൂ വെബ്സ്റ്ററുടെ പ്രതിരോധം ഓസീസിന് ആശ്വാസമായി. 105 പന്തില്‍ 57 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. വെബ്‌സ്റ്ററെ പുറത്താക്കിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 21 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കുറ്റി കൂടി തെറിപ്പിച്ച കൃഷ്ണ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി.

Read Also : സ്വരം മാറിയ കോലിയ്ക്കും ഇനി പാട്ട് നിർത്താം, താരവുമായി ചർച്ചയ്ക്ക് ബിസിസഐ? രോ- കോ യു​ഗത്തിന് സിഡ്നിയിൽ അവസാനം?

10 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റെയും, ഒരു റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും വിക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കി. 9 റണ്‍സെടുത്ത സ്‌കോട്ട് ബോളണ്ടിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡ്‌ ചെയ്തതോടെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സിന് ശുഭപര്യവസാനം കുറിച്ചു. ഏഴ് റണ്‍സെടുത്ത നഥാന്‍ ലിയോണ്‍ പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയും നിഷ്പ്രഭമായിരുന്നു. ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം തികയ്ക്കാന്‍ സാധിച്ചില്ല. 98 പന്തില്‍ 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും (10), കെ.എല്‍. രാഹുലും (4) തുടക്കത്തില്‍ തന്നെ പുറത്തായി. ശുഭ്മന്‍ ഗില്ലിനും (20) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 17 റണ്‍സായിരുന്നു വിരാട് കോഹ്ലിയുടെ സംഭാവന.

രവീന്ദ്ര ജഡേജ 26 റണ്‍സെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായി. വാഷിംഗ്ടണ്‍ സുന്ദര്‍ 14 റണ്‍സെടുത്ത് പുറത്തായി. ജസ്പ്രീത് ബുംറ 17 പന്തില്‍ 22 റണ്‍സെടുത്തു. പ്രസിദ്ധ് കൃഷ്ണയും, മുഹമ്മദ് സിറാജും (നോട്ടൗട്ട്) മൂന്ന് റണ്‍സ് വീതമെടുത്തു. ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും, പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും, നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.