Ravichandran Ashwin Retirement : മത്സരത്തിന് മുമ്പ് ബൈക്കിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി; വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്വിന് സംഭവിച്ചത്‌

Ravichandran Ashwin Childhood Story : വൈകുന്നേരമായപ്പോള്‍ മത്സരം ആരംഭിക്കാറായെന്നും തനിക്ക് പോകണമെന്നും അവരോട് അശ്വിന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. എതിര്‍ടീമിന്റെ ആവശ്യപ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നും അവര്‍ അശ്വിനോട് വെളിപ്പെടുത്തി. അശ്വിന്‍ കളിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. കളിക്കാന്‍ പോയാല്‍ വിരലുകള്‍ കാണില്ലെന്ന് അവര്‍ അന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്വിന്‍ വെളിപ്പെടുത്തി

Ravichandran Ashwin Retirement : മത്സരത്തിന് മുമ്പ് ബൈക്കിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി; വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്വിന് സംഭവിച്ചത്‌

രവിചന്ദ്രന്‍ അശ്വിന്‍ (image credits : Getty)

Published: 

18 Dec 2024 23:31 PM

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഗാബ ടെസ്റ്റില്‍ അശ്വിന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നില്ല. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശ്വിനുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിലൊന്നാണ് പണ്ട് താരം പങ്കുവച്ച ഒരു അനുഭവ കഥ.

കൗമാരപ്രായത്തില്‍ തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നാണ് ഏതാനും വര്‍ഷം മുമ്പ് താരം വെളിപ്പെടുത്തിയത്. ക്രിക്ക്ബസിന് നല്‍കി അഭിമുഖത്തിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ഒരു ദിവസം ഒരു സംഘമെത്തി. അവര്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നു. മസിലുകളുള്ളവരായിരുന്നു അവര്‍. നമുക്ക് പോകാമെന്ന് പറഞ്ഞ് അവര്‍ തന്നെ എടുത്തുവെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. അവര്‍ ഒരു പിക്കപ്പ് ഏര്‍പ്പാട് ചെയ്തതുപോലെയാണ് തോന്നിയതെന്നും, അത് മികച്ചതായി തോന്നിയെന്നും അശ്വിന്‍ പറഞ്ഞു.

എന്നാല്‍ സാന്‍ഡ്‌വിച്ച് പോലെയാണ് താന്‍ അവര്‍ക്കിടയില്‍ ഇരുന്നതെന്നും അശ്വിന്‍ പറഞ്ഞു. അന്ന് തനിക്ക് പതിനാലോ പതിനഞ്ചോ ആയിരുന്നു പ്രായമെന്നും അശ്വിന്‍ പറഞ്ഞു. ഒരു ചായക്കടയിലേക്കാണ് അവര്‍ അശ്വിനെ കൊണ്ടുപോയത്. അവര്‍ വടകള്‍ ഓര്‍ഡര്‍ ചെയ്തു. പേടിക്കേണ്ടെന്നും, താങ്കളെ സഹായിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ടെന്നുമായിരുന്നു അവര്‍ അശ്വിനോട് പറഞ്ഞത്.

വൈകുന്നേരമായപ്പോള്‍ മത്സരം ആരംഭിക്കാറായെന്നും തനിക്ക് പോകണമെന്നും അവരോട് അശ്വിന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. എതിര്‍ടീമിന്റെ ആവശ്യപ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നും അവര്‍ അശ്വിനോട് വെളിപ്പെടുത്തി. അശ്വിന്‍ കളിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. കളിക്കാന്‍ പോയാല്‍ വിരലുകള്‍ കാണില്ലെന്ന് അവര്‍ അന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്വിന്‍ വെളിപ്പെടുത്തി.

കുറേനേരം അവരെ നോക്കിയിരുന്നു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടു. അച്ഛന്‍ ഓഫീസില്‍ നിന്ന് മടങ്ങിവരാറായെന്നും, വീട്ടിലേക്ക് പോകണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിക്കില്ലെന്ന് വാഗ്ദാനം കൊടുത്തതിന് ശേഷം, ആ സംഘം തന്നെ വീട്ടിലെത്തിച്ചുവെന്നും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.

Read Also : ക്യാമറ കണ്ണുകള്‍ ഉടക്കിയ കാഴ്ച; പിന്നാലെ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; കളമൊഴിയുന്നത് ക്രിക്കറ്റിലെ ചാണക്യന്‍

മീഡിയം പേസര്‍

കുട്ടിക്കാലത്ത് മീഡിയം പേസറായാണ് അശ്വിന്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. ഒരു ദിവസം മീഡിയം പേസില്‍ പന്തെറിഞ്ഞപ്പോള്‍ അശ്വിന്‍ ക്ഷീണിച്ചു. തുടര്‍ന്ന് സ്പിന്‍ എറിയട്ടെയെന്ന് പരിശീലകന്‍ സി.കെ. വിജയകുമാറിനോട് ചോദിച്ചു. തുടര്‍ന്ന് പരിശീലകന്റെ അനുവാദത്തോടെയാണ് അശ്വിന്‍ സ്പിന്‍ എറിഞ്ഞ് തുടങ്ങിയത്. പിന്നീട് അശ്വിനെ മീഡിയം പേസില്‍ പന്തെറിയാന്‍ പരിശീലകന്‍ അനുവദിച്ചില്ല. സ്പിന്നറായി തുടരാനായിരുന്നു പരിശീലകന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് പരിശീലകന്‍ അശ്വിന്റെ പിതാവുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അശ്വിന്‍ സ്പിന്നറായി പരിവര്‍ത്തനം ചെയ്തത്. ഇന്ന് കാണുന്ന അശ്വിനിലേക്കുള്ള വളര്‍ച്ചയും അവിടെ നിന്നായിരുന്നു.

Related Stories
Ravichandran Ashwin Net Worth : കൈയ്യിലുള്ളത് കോടികളുടെ സമ്പാദ്യം, ആര്‍ അശ്വിന്റെ ആസ്തിയെത്ര ?
World Test Championship Final : ഗാബയിലെ സമനില പ്രശ്‌നമായോ ? ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകള്‍ ഇനി എങ്ങനെ ?
IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്
R Ashwin Retirement : ക്യാമറ കണ്ണുകള്‍ ഉടക്കിയ കാഴ്ച; പിന്നാലെ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; കളമൊഴിയുന്നത് ക്രിക്കറ്റിലെ ചാണക്യന്‍
R Ashwin Retirement: ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും താരങ്ങൾക്ക് ആനുകൂല്യങ്ങൾ, പെൻഷൻ, ലഭിക്കുന്നതിങ്ങനെ
R Ashwin Retirement: കളം വിടാൻ സമയമായി..! ‘ഇന്ത്യൻ ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം’; വികാരാധീനനായി ആർ അശ്വിൻ
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം