Rajasthan Royals : രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥ ശോകം, പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് അവിടം മുതല്‍ ! ആശങ്കപ്പെടുത്തുന്ന വിലയിരുത്തല്‍

IPL 2025 Rajasthan Royals : ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നവരാണ്. ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഉത്തരങ്ങളാണ് ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ചഹലിനെയും അശ്വിനെയും പോലുള്ള സ്പിന്നര്‍മാര്‍ ഇത്തവണ റോയല്‍സിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Rajasthan Royals : രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥ ശോകം, പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് അവിടം മുതല്‍ ! ആശങ്കപ്പെടുത്തുന്ന വിലയിരുത്തല്‍

രാജസ്ഥാന്‍ റോയല്‍സ്‌ (file pic, credits: PTI)

Published: 

11 Dec 2024 13:00 PM

ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥ പരിതാപകരമാകുമെന്ന് വിലയിരുത്തല്‍. ക്രിക്കറ്റ് അനലിസ്റ്റ് പ്രസന്ന അഗോരത്തിന്റേതാണ് വിലയിരുത്തല്‍. മുന്‍ റോയല്‍സ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് പ്രസന്ന തിരഞ്ഞെടുത്ത പ്ലെയിങ് ഇലവന്‍. സന്ദീപ് ശര്‍മയാണ് പ്രസന്നയുടെ ഇംപാക്ട് പ്ലെയര്‍.

ജയ്‌സ്വാളും, സഞ്ജുവും ഐപിഎല്ലിലെ വിനാശകരമായ ഓപ്പണിങ് ജോഡിയാണെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് റാണയും മികച്ച താരമാണ്. എന്നാല്‍ കഴിഞ്ഞ തവണ അത്ര നന്നായി കളിക്കാന്‍ സാധിച്ചില്ല. റിയാന്‍ പരാഗും കഴിവ് തെളിയിച്ചു. ധ്രുവ് ജൂറല്‍ ആത്മവിശ്വാസത്തിലാണ്. പിന്നീട് ഹെറ്റ്‌മെയര്‍ വരും. അതുവരെ കൊള്ളാം. പിന്നീടാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോഫ്ര ആര്‍ച്ചര്‍ ഫിറ്റായിരിക്കുമോയെന്നതാണ് സംശയം. ജോഫ്ര കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ അവര്‍ ഫസല്‍ഹഖ് ഫറൂഖിയെ പരിഗണിക്കും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്വാേന മഫക്കയാകും രണ്ടാം ബാക്കപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹീഷ് തീക്ഷണ ആവശ്യത്തിന് വിക്കറ്റ് വീഴ്ത്തുമോയെന്ന് അറിയില്ല. തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റ് ടീക്കറാണെങ്കിലും ഇത്തവണ തിളങ്ങുമോയെന്നും അറിയില്ല. സന്ദീപ് ശര്‍മ സ്ഥിരതയുള്ള ബൗളറാണ്. അദ്ദേഹത്തിന്റെ പേസാണ് ഒരു പ്രശ്‌നമെന്നും പ്രസന്ന ചൂണ്ടിക്കാട്ടി.

Read Also : നോക്കൂ.. ഇതാരാണെന്ന് നോക്കൂ.. സാക്ഷാൽ സഞ്ജു സാംസൺ! കണ്ടുമുട്ടലിന്റെ വീഡിയോ പങ്കുവച്ച് എസ് ശ്രീശാന്ത്

ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നവരാണ്. ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഉത്തരങ്ങളാണ് ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ചഹലിനെയും അശ്വിനെയും പോലുള്ള സ്പിന്നര്‍മാര്‍ ഇത്തവണ റോയല്‍സിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റോയല്‍സിന്റെ അടിസ്ഥാപരമായ കരുത്ത് ബാറ്റിംഗാണെന്നും, ബൗളിംഗിലാണ് പ്രശ്‌നമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാന്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ പോലൊരു താരമില്ലെന്നും പ്രസന്ന പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 100ല്‍ 61 മാര്‍ക്ക് മാത്രമാണ് അദ്ദേഹം റോയല്‍സിന് നല്‍കിയത്.

രാജസ്ഥാന്‍ റോയല്‍സ്‌

ലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് ഫ്രാഞ്ചെസി നിലനിര്‍ത്തിയത്. ജോസ് ബട്ട്‌ലര്‍, ട്രെന്‍ഡ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരെ നിലനിര്‍ത്തിയില്ല.

ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാല്‍, അശോക് ശര്‍മ, ധ്രുവ് ജൂറല്‍, ഫസല്‍ഹഖ് ഫറൂഖി, കുമാര്‍ കാര്‍ത്തികേയ സിങ്, കുണാല്‍ റാത്തോര്‍, ക്വെന മഫാക്ക, മഹീഷ് തീക്ഷണ, നിതീഷ് റാണ, ശുഭം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ, വൈഭവ് സൂര്യവന്‍ശി, വനിന്ദു ഹസരങ്ക, യുധ്‌വിര്‍ ചറക്ക്‌ എന്നിവരെ ലേലത്തില്‍ സ്വന്തമാക്കി.

Related Stories
Gukesh Dommaraju Profile: വിശ്വനാഥ് ആനന്ദിന് പിന്‍ഗാമി; ഇന്ത്യക്ക് അഭിമാനമാകുന്ന ഗുകേഷ്‌
D Gukesh World Chess Champion : ചരിത്രം കുറിച്ച് ഗുകേഷ്; ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Fifa Football World Cup 2034 Saudi Arabia : ക്രിസ്റ്റ്യാനോ റൊണാൾഡോ ഡബിള്‍ ഹാപ്പി, പ്രവാസികള്‍ അതിലേറെയും; മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും കാല്‍പന്താരവം
FIFA Football World Cup 2030 And 2034 : ഒടുവില്‍ തീരുമാനം; 2030, 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഈ രാജ്യങ്ങളില്‍; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം
Happy Birthday Yuvraj Singh: കാൻസറിനെ തോൽപ്പിച്ച പോരാളി! ഇന്ത്യയുടെ സിക്സർ കിം​ഗ് 43-ലേക്ക്
Yashasvi Jaiswal Delay Issue : ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങാൻ യശ്വസി ജയ്സ്വാൾ വൈകി; കട്ടകലിപ്പിൽ രോഹിത് ശർമ, ഓപ്പണിങ് താരത്തെ കൂട്ടാതെ ടീം ബസ് പുറപ്പെട്ടു
ഈ ഭക്ഷണങ്ങളോട് അതിയായ താത്പര്യം തോന്നുന്നുണ്ടോ?
ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം