5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England 2nd T20 : തരക്കേടില്ലാത്ത വിജയലക്ഷ്യം പടുത്തുയര്‍ത്തി ഇംഗ്ലണ്ട്; ചെന്നൈ ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടത്‌ 166 റണ്‍സ്‌

India vs England Chennai T20 Updates : 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 165 റണ്‍സ് നേടിയത്. ജോസ് ബട്ട്‌ലറിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചത്. 30 പന്തില്‍ 45 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. 17 പന്തില്‍ 31 റണ്‍സെടുത്ത ബ്രൈഡണ്‍ കാര്‍സെ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. താരത്തിന്റെ മികച്ച ബാറ്റിങാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി

India vs England 2nd T20 : തരക്കേടില്ലാത്ത വിജയലക്ഷ്യം പടുത്തുയര്‍ത്തി ഇംഗ്ലണ്ട്; ചെന്നൈ ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടത്‌ 166 റണ്‍സ്‌
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 Image Credit source: PTI
jayadevan-am
Jayadevan AM | Published: 25 Jan 2025 20:42 PM

ചെന്നൈ: കൊല്‍ക്കത്തയ്ക്ക് സമാനമായി ചെന്നൈയിലും ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍, ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ നേടാനാകാതെ വലഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. 166 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 165 റണ്‍സ് നേടിയത്. ഇത്തവണയും ജോസ് ബട്ട്‌ലറിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചത്. 30 പന്തില്‍ 45 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. 17 പന്തില്‍ 31 റണ്‍സെടുത്ത ബ്രൈഡണ്‍ കാര്‍സെ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. കാര്‍സെയുടെ മികച്ച ബാറ്റിങാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ വന്ന പോലെ മടങ്ങി.

കൊല്‍ക്കത്തയിലെ പോലെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം സമ്മാനിച്ചു. മോശം ഫോം തുടരുന്ന ഫില്‍ സാള്‍ട്ടിനെ അര്‍ഷ്ദീപ് വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്ന് പന്തില്‍ നാല് റണ്‍സ് മാത്രമാണ് സാള്‍ട്ടിന് നേടാനായത്. ബെന്‍ ഡക്കറ്റും ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന് നിരാശ സമ്മാനിച്ചു. ആറു പന്തില്‍ മൂന്ന് റണ്‍സെടുത്ത ഡക്കറ്റിനെ വാഷിംഗ്ടണ്‍ ധ്രുവ് ജൂറലിന്റെ കൈകളിലെത്തിച്ചു. ഹാരി ബ്രൂക്കായിരുന്നു തകര്‍പ്പന്‍ ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഇര.

Read Also : 2024ലെ ടി20 ടീം, ഐസിസിയുടെ പ്രഖ്യാപനമെത്തി; രോഹിത് ക്യാപ്റ്റന്‍

എട്ട് പന്തില്‍ 13 റണ്‍സെടുത്ത ബ്രൂക്കിനെ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ അര്‍ധ സെഞ്ചുറിക്ക് നാല് റണ്‍സകലെ ബട്ട്‌ലറും വീണു. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്. തിലക് വര്‍മ ക്യാച്ചെടുത്താണ് ബട്ട്‌ലര്‍ പുറത്തായത്. 14 പന്തില്‍ 13 റണ്‍സ് മാത്രമെടുത്ത ലിയം ലിവിംഗ്സ്റ്റണും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അക്‌സര്‍ പട്ടേലിന് ക്യാച്ച് സമ്മാനിച്ച് ലിവിംഗ്സ്റ്റണ്‍ മടങ്ങി. 12 പന്തില്‍ 22 റണ്‍സെടുത്ത തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ച് ജാമി സ്മിത്തിനെ അഭിഷേക് ശര്‍മയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.

ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ജാമി ഒവര്‍ട്ടണിന്റെ കുറ്റി പിഴുത് വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. പിന്നീടായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാര്‍സെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒടുവില്‍ റണ്ണൗട്ടായാണ് താരം പുറത്തായത്. പിന്നാലെ 11 പന്തില്‍ 10 റണ്‍സെടുത്ത ആദില്‍ റഷീദിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. സഞ്ജു സാംസണാണ് ആദിലിന്റെ ക്യാച്ച് ലഭിച്ചത്.

ഒമ്പത് പന്തില്‍ 12 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും, മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി മാര്‍ക്ക് വുഡും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിംഗും, ഹാര്‍ദ്ദിക് പാണ്ഡ്യയും, വാഷിംഗ്ടണ്‍ സുന്ദറും, അഭിഷേക് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.