5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

KCA president slams Sanju Samson : കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയരുകയാണ്. സഞ്ജുവിനെ കെസിഎ ചതിച്ചെന്ന തരത്തിലാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. വിജയ് ഹസാരെ ട്രോഫി ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നതില്‍ ബിസിസിഐയും അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്

Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
sanju samson Image Credit source: PTI
jayadevan-am
Jayadevan AM | Published: 18 Jan 2025 23:28 PM

ഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തിനെക്കുറിച്ച് വ്യക്തത വരുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിജയ് ഹസാരെ ട്രോഫി ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് കാരണം കാണിക്കാതെയാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വിവിധ ചാനലുകളോട് പ്രതികരിച്ചു. ക്യാമ്പിന് താന്‍ ഉണ്ടാകില്ലെന്ന ഒരു വരി മെയില്‍ മാത്രമാണ് സഞ്ജു കെസിഎ സെക്രട്ടറിക്ക് അയച്ചതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

ടീം പ്രഖ്യാപിച്ചപ്പോള്‍ താനുണ്ടാകുമെന്ന മെയിലും അയച്ചു. ഏത് താരമായാലും ക്യാമ്പില്‍ പങ്കെടുക്കണം. രഞ്ജി ട്രോഫിക്കിടെയും സഞ്ജു കൃത്യമായ കാരണം അറിയിക്കാതെ പോയെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. രഞ്ജി ട്രോഫി മത്സരശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന പേരില്‍ ഇറങ്ങിപ്പോയി. താരത്തിന്റെ ഭാവിയെ ഓര്‍ത്താണ് അച്ചടക്കനടപടി ഒഴിവാക്കിയതെന്നും കെസിഎ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ തള്ളിയാണ് കെസിഎയുടെ വിശദീകരണം. ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാരുടെ ഈഗോ കാരണം സഞ്ജുവിന്റെ കരിയര്‍ തകരുകയാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

അതേസമയം, കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയരുകയാണ്. സഞ്ജുവിനെ കെസിഎ ചതിച്ചെന്ന തരത്തിലാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. വിജയ് ഹസാരെ ട്രോഫി ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നതില്‍ ബിസിസിഐയും അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ദേശീയ ടീം താരങ്ങള്‍ പങ്കെടുക്കണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിസിസിഐ. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാത്തതില്‍ ബിസിസിഐ അന്വേഷണത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Read Also : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌

സഞ്ജുവിനെ ഇത് എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയണം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരും നിരാശയിലാണ്. ഋഷഭ് പന്തും, കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് ഉപനായകന്‍.

ഫെബ്രുവരി 19ന് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കും. ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ആദ്യ മത്സരത്തില്‍ നേരിടും. ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായിലാണ് ഈ മത്സരം നടക്കുന്നത്. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.