5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌

Champions Trophy 2025 India squad for announced : ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം ടീമില്‍ നിന്ന് വിട്ടുനിന്ന മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും താരം നേടിയിരുന്നു. പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലിടം നേടി.

ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
സഞ്ജു സാംസണ്‍ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 18 Jan 2025 16:06 PM

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം ടീമില്‍ നിന്ന് വിട്ടുനിന്ന മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും താരം നേടിയിരുന്നു. പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലിടം നേടി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

വിജയ് ഹസാരെ ട്രോഫിയിലെ കേരള ടീമില്‍ ഉള്‍പ്പെടാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. വിജയ് ഹസാരെ ട്രോഫിയിലെ സഞ്ജുവിന്റെ അസാന്നിധ്യം സംബന്ധിച്ച് ബിസിസിഐ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. പേസര്‍ മുഹമ്മദ് സിറാജിനെയും ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം. സൂര്യകുമാര്‍ യാദവിനെയും പരിഗണിച്ചില്ല.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് പതിനഞ്ചംഗ ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍. രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഋഷഭ് പന്ത് മാത്രമാകും ടീമിലെ വിക്കറ്റ് കീപ്പര്‍. ധ്രുവ് ജൂറലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് പതിനഞ്ചംഗ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

Read Also : സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിന് പുറമെ, ഹര്‍ഷിത് റാണയെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. 12.30-ഓടെയാണ് സെലക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങിയത്. പിന്നീട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ടീം പ്രഖ്യാപനം.

ചാമ്പ്യന്‍സ് ട്രോഫി

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

പാകിസ്ഥാനിലും, ദുബായിലുമായാണ് മത്സരങ്ങളെല്ലാം നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടക്കും. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളും, ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകകളും മത്സരിക്കും. മാര്‍ച്ച് 4, 5 തീയതികളിലാണ് സെമി ഫൈനല്‍. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍.