Kerala Blasters vs FC Goa: വീണ്ടും അടിപതറി കേരള ബ്ലാസ്‌റ്റേഴ്‌സ്; എഫ്.സി ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം
Kerala Blasters vs FC Goa: ഈ സീസണിൽ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ തോൽവിയാണ്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീം വഴങ്ങുന്ന ഏറ്റവുമുയര്‍ന്ന ഹോം തോല്‍വിയുടെ എണ്ണത്തിനൊപ്പമാണ് ഈ റെക്കോര്‍ഡ്.
കൊച്ചി: കഴിഞ്ഞ മത്സരത്തിലെ പ്രകടനം താൽകാലികം മാത്രമായിരുന്നുവെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സായി. ഇന്ന് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴിസിനെ പരാജയപ്പെടുത്തിയത്. 40-ാം മിനിറ്റില്‍ ബോറിസ് സിംഗ് നേടിയ ഏക ഗോളാണ് എഫ്.സി. ഗോവയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയ ബോറിസ് സിംഗാണ് മത്സരത്തിലെ താരം.
ഇതോടെ ഒൻപതു മത്സരങ്ങളിൽനിന്ന് നാലാം ജയം സ്വന്തമാക്കിയിരിക്കുകയാണ് എഫ്സി ഗോവ, പോയിന്റെ പട്ടികയിൽ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോവയുടെ സ്ഥാനം. പഞ്ചാബ് എഫ്‍സിക്കും 15 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിലെ മികവിലാണ് അവർ മുന്നിൽ നിൽക്കുന്നത്. സീസണിലെ അഞ്ചാം തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. ഇതോടെ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴിസ് . സീസണിൽ ബ്ലാസ്റ്റേഴ്സ് 10 മത്സരവും പൂർത്തിയാക്കി. ബ്ലാസ്റ്റേഴ്സിനു പിന്നിലുള്ള മൂന്നു ടീമുകൾ എട്ടും ഒരു ടീം ഏഴു മത്സരങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ.
അതേസമയം ഈ സീസണിൽ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ തോൽവിയാണ്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീം വഴങ്ങുന്ന ഏറ്റവുമുയര്‍ന്ന ഹോം തോല്‍വിയുടെ എണ്ണത്തിനൊപ്പമാണ് ഈ റെക്കോര്‍ഡ്. അവസാന മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോവയുടെ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് മുട്ട് മടക്കുകയായിരുന്നു. ഡിസംബര്‍ ഏഴിന് ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഇരു ടീമുകൾക്കും ഇനിയെന്ത്?
ഡിസംബർ ഏഴിന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഡിസംബർ നാലിന് ചെന്നൈയിൻ എഫ്‌സിയാകട്ടെ നവംബർ 30ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ എവേ മത്സരത്തിൽ നേരിടും.