Thiruvathira 2025 : ധനുമാസത്തിലെ തിരുവാതിരയുടെ പ്രാധാന്യം അറിയാമോ? വ്രതമെടുത്താലുള്ള ഗുണങ്ങള്‍ ചില്ലറയല്ല
Thiruvathira Festival Kerala : ദീര്‍ഘമാംഗല്യം, മികച്ച ദാമ്പത്യ ജീവിതം, കുടുംബത്തിന്റെ ഐശ്വര്യം തുടങ്ങിയവയ്ക്ക് സ്ത്രീകള്‍ തിരുവാതിരയില്‍ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളിലെ ഏറ്റവും മഹത്തരമായി തിരുവാതിര വ്രതം കണക്കാക്കുന്നു. ഈ വ്രതം അനുഷ്ഠിച്ചാല്‍ വിവാഹിതര്‍ക്ക് ദീര്‍ഘമാംഗല്യവും, മക്കള്‍ക്ക് ഐശ്വര്യവും, കന്യകമാര്‍ക്ക് മികച്ച പുരുഷനെ ഭര്‍ത്താവായും ലഭിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു
ധനുമാസത്തിലെ തിരുവാതിര ഭക്തര്‍ക്ക് പ്രധാനപ്പെട്ടതാണ്. പരമശിവന്റെ പിറന്നാളാണെന്നതാണ് പ്രധാന കാരണം. പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നത് മറ്റൊരു വിശ്വാസം. പരമശിവനും പാര്‍വതീദേവിയും വിവാഹിതരായതും ധനു മാസത്തിലെ തിരുവാതിരയിലാണെന്ന് ഐതിഹ്യമുണ്ട്. വിശ്വാസികള്‍ ഭക്തിയോടെ, വ്രതാനുഷ്ഠാനങ്ങളോടെ ഈ ദിവസം കൊണ്ടാടുന്നു. പ്രത്യേകിച്ചും സ്ത്രീകളാണ് കൂടുതലായി തിരുവാതിര അനുഷ്ഠിക്കുന്നത്. ഈ വര്‍ഷം തിരുവാതിര രണ്ടു ദിവസങ്ങളിലായിട്ടാണു വന്നത്. ഇത്തവണ ഇന്നലെ മുതല്‍ ഇന്ന് വരെ (ജനുവരി 12 ഞായറാഴ്ച രാത്രിയും 13 തിങ്കളാഴ്ച പകലുമായിട്ട്) തിരുവാതിര ആഘോഷിക്കുന്നു.
ദീര്‍ഘമാംഗല്യം, മികച്ച ദാമ്പത്യ ജീവിതം, കുടുംബത്തിന്റെ ഐശ്വര്യം തുടങ്ങിയവയ്ക്ക് സ്ത്രീകള്‍ തിരുവാതിരയില്‍ വ്രതം അനുഷ്ഠിക്കാറുണ്ട്. വ്രതങ്ങളിലെ ഏറ്റവും മഹത്തരമായി തിരുവാതിര വ്രതം കണക്കാക്കുന്നു. ഈ വ്രതം അനുഷ്ഠിച്ചാല്‍ വിവാഹിതര്‍ക്ക് ദീര്‍ഘമാംഗല്യവും, മക്കള്‍ക്ക് ഐശ്വര്യവും, കന്യകമാര്‍ക്ക് മികച്ച പുരുഷനെ ഭര്‍ത്താവായും ലഭിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
വ്രതാനുഷ്ഠാനം എങ്ങനെ?
തിരുവാതിര വ്രതം ആചരിക്കുന്നത് തിരുവാതിര നക്ഷത്രത്തിന്റെ ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയത്താണ്. എന്നാല്‍ തിരുവാതിരയ്ക്ക് 10 ദിവസം മുമ്പ് തന്നെ വ്രതം തുടങ്ങണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഈ 10 ദിവസങ്ങളിലും വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളില്‍ സായാഹ്നങ്ങളില്‍ കുളിച്ച് വിളക്ക് കത്തിച്ച തിരുവാതിര കളിക്കണമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. എന്നാല്‍ 10 ദിവസം വ്രതം അനുഷ്ഠിക്കാത്തവര്‍ തിരുവാതിരയുടെ തലേദിവസം മുതല്‍ വ്രതം തുടങ്ങും. പത്താം ദിവസമാണ് തിരുവാതിര. ഉപവാസമാണ് വ്രതത്തിലെ പ്രധാനം.
നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, നാമജപം, എട്ടങ്ങാടി കഴിക്കൽ, പാതിരാപ്പൂചൂടൽ തുടങ്ങിയവ തിരുവാതിരയിലെ പ്രധാന ചടങ്ങുകളാണ്. ശിവപാർവതി ക്ഷേത്രങ്ങളിൽ തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, സ്വയംവര പൂജ, മറ്റു വിശേഷാൽ പൂജകൾ തുടങ്ങിയവയും നടക്കാറുണ്ട്. കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന തിരുവാതിരപ്പുഴുക്ക് തിരുവാതിരയിലെ പ്രത്യേക ഭക്ഷണമാണ്.
Read Also : സന്തോഷം, പ്രവര്‍ത്തനവിജയം; ഈ നാളുകാര്‍ക്ക് മികച്ച ദിനം; ഇന്നത്തെ രാശിഫലം നോക്കാം
വ്രതം എടുക്കുമ്പോള്‍ പ്രാതലും ഉച്ചഭക്ഷണവും കിഴങ്ങുവര്‍ഗങ്ങളായിരിക്കും. അരിയാഹാരം ദിവസത്തില്‍ ഒരു നേരം മാത്രമായിരിക്കും. ദശപുഷ്പം ചൂടലാണ് തിരുവാതിരയിലെ മറ്റൊരു പ്രത്യേകത. വ്രതം നോക്കുന്ന സ്ത്രീകള്‍ ദശപുഷ്പം ചൂടണമെന്ന് പറയാറുണ്ട്. കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, പൂവാം കുരുന്നില, നിലപ്പന, നിലപ്പന, കയ്യൂന്നി, ഉഴിഞ്ഞ, മുയല്‍ ചെവിയന്‍, ചെറൂള, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഈ വര്‍ഷത്തെ തിരുവാതിര ഇന്നലെ (ജനുവരി 12) പകല്‍ 11.26ന് ആരംഭിച്ചു. ഇന്ന് 10.39 വരെയാണ് തിരുവാതിര നക്ഷത്രമുള്ളത്. ജനുവരി 11 മുതലായിരുന്നു തിരുവാതിര വ്രതത്തിന് തയ്യാറെടുക്കേണ്ടിയിരുന്നത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)