Today’s Horoscope : സന്തോഷം, പ്രവര്‍ത്തനവിജയം; ഈ നാളുകാര്‍ക്ക് മികച്ച ദിനം; ഇന്നത്തെ രാശിഫലം നോക്കാം
Horoscope 13th January 2025 : ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് തന്നെ രാശിഫലം നോക്കുന്ന നിരവധി പേരുണ്ട്. ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം രാശിഫലത്തിലെ പ്രവചനങ്ങള്‍ അറിയാന്‍ പലരും പലര്‍ക്കും ഇഷ്ടവുമാണ്. ചില നാളുകാര്‍ക്ക് ഇന്ന് നല്ല ദിവസം. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തിലുണ്ട്. ഇന്നത്തെ രാശിഫലം നോക്കാം
ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് തന്നെ രാശിഫലം നോക്കുന്നവരാണല്ലോ നമ്മളില്‍ പലരും. ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം രാശിഫലത്തിലെ പ്രവചനങ്ങള്‍ അറിയാന്‍ പലരും പലരും താത്പര്യപ്പെടുന്നു. ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണെന്ന് രാശിഫലം പ്രവചിക്കുന്നു. സന്തോഷം, പ്രവര്‍ത്തനവിജയം എന്നിവ ചില നാളുകാര്‍ക്ക് കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. കാര്യപരാജയം, മനഃപ്രയാസം തുടങ്ങിയവയാകാം ഈ നാളുകാരെ അലട്ടുന്നത്. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തിലുണ്ട്. ഇന്നത്തെ രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ ഭാഗം വരെ)
ഈ നാളുകാര്‍ക്ക് ഇന്ന് പൊതുവെ മികച്ച ദിനമാണ്. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ ജാഗ്രത പാലിക്കാം
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതിഭാഗം വരെ)
ഇന്ന് ചില തടസങ്ങള്‍ നേരിട്ടേക്കാം. കാര്യപരാജയം, മനഃപ്രയാസം എന്നിവയ്ക്കും സാധ്യത. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം.
മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം വരെ)
ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്‌സമാഗമം, യാത്ര എന്നിവ കാണുന്നു. ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിലിടങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടേക്കാം. കാര്യതടസത്തിനും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ)
ഇന്ന് പൊതുവെ മികച്ച ദിനം. ആഗ്രഹസഫലീകരണം, കാര്യവിജയം, യാത്ര എന്നിവയ്ക്ക് സാധ്യത.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം വരെ)
തൊഴിലിടത്ത് കഠിനാധ്വാനം ചെയ്യേണ്ടി വരും. ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. പ്രവര്‍ത്തനവിജയം, ഉത്സാഹം എന്നിവ കാണുന്നു.
Read Also : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ)
അംഗീകാരം, പ്രംശസ, ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ)
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. ശത്രുശല്യത്തിന് സാധ്യത. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ)
ഇന്ന് മികച്ച ദിനം. കാര്യവിജയം, യാത്ര, അംഗീകാരം എന്നിവ കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ)
കാര്യവിജയം, അംഗീകാരം, യാത്ര, ചെലവ് എന്നിവയ്ക്ക് സാധ്യത.
കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം വരെ)
കാര്യപരാജയം, മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
അലച്ചില്‍, യാത്ര, ചെലവ്, മനഃപ്രയാസം, കാര്യതടസം എന്നിവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)