5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘Choroonu’ at Sabarimala: ശബരിമലയിൽ കുട്ടികൾക്ക് ചോറൂണ് എങ്ങനെ നടത്താം

Choroonu' at Sabarimala: ആറുമാസം മുതൽ പ്രായമായ കുട്ടികളുമായി നിരവധി പേർ ശബരിമലയിൽ എത്തുകയും ചോറൂണ് നടത്തുകയും ചെയ്യാറുണ്ട്. എല്ലാ ദിവസവും ശബരിമലയിൽ ചോറൂണ് നടത്തപ്പെടുന്നു. ഉച്ചപൂജയ്ക്ക് ശേഷമാണ് ചോറൂണ് നടക്കുക.

‘Choroonu’ at Sabarimala: ശബരിമലയിൽ കുട്ടികൾക്ക് ചോറൂണ് എങ്ങനെ നടത്താം
ശബരിമലയിലെ ചോറൂൺ (image credits: social media)
sarika-kp
Sarika KP | Updated On: 28 Nov 2024 18:13 PM

ശബരിമല: അയ്യന് മുന്നിൽ കുഞ്ഞിന്റെ ചോറൂണ് നടത്താൻ ആഗ്രഹമുണ്ടോ? എന്നാൽ ഈ മണ്ഡലകാലത്തു തന്നെ ആ ആ​ഗ്രഹം നിറവേറ്റാം. എറെ പ്രത്യേകതയുള്ള ഒന്നാണ് ശബരിമലയിലെ ചോറൂണ്. ആറുമാസം മുതൽ പ്രായമായ കുട്ടികളുമായി നിരവധി പേർ ശബരിമലയിൽ എത്തുകയും ചോറൂണ് നടത്തുകയും ചെയ്യാറുണ്ട്. സനിധാനത്ത് കുരുന്നകൾക്ക് ചോറൂണ് നൽകാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. എല്ലാ ദിവസവും ശബരിമലയിൽ ചോറൂണ് നടത്തപ്പെടുന്നു. ഉച്ചപൂജയ്ക്ക് ശേഷമാണ് ചോറൂണ് നടക്കുക.

ശബരിമലയിൽ രാവിലെ ഉഷ പൂജയ്‌ക്ക് നേദിക്കുന്ന പായസവും ചോറും ഉപ്പും പുളിയുമാണ് ചോറൂണിനായി നൽകുക. മണ്ഡലകാലത്ത് മാത്രമല്ല, കന്നി, കര്‍ക്കടകം മാസങ്ങളിലൊഴിച്ച് മറ്റെല്ലാ മാസപൂജാ കാലത്തും ഇവിടെ ചോറൂണ് നടക്കാറുണ്ട്. സന്നിധാനത്ത് കൊടിമരത്തിന് താഴെയാണ് ചോറൂണ് ചടങ്ങ് നടക്കുക. സാധാരണ വഴിപാട് പോലെത്തന്നെയാണ് ഇതും നടത്തേണ്ടത്. ശബരിമല സന്നിധാനത്തെ ചോറൂൺ ചടങ്ങുകൾഗക്കും പ്രത്യേകതകളുണ്ട്. റാക്ക് ഇലയിലാണ് കുട്ടികൾക്ക് പായസവും ചോറും നൽകുന്നത്. നാവിൽ ആദ്യ മധുരവും പുളിയും നുകരും. 300 രൂപയാണ് ചോറൂണിനു വരുന്നത്. പണം അടച്ച് ചോറൂണ് ചടങ്ങ് ഭംഗിയായി നടത്താൻ കഴിയും. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ ചോറൂണിനു കാണപ്പെടുന്നത് പോലെയുള്ള തിരക്ക് സനിധാനത്ത് കാണില്ല. ചെറിയ കുട്ടികളുമായി ശബരിമലയിൽ എത്താനുള്ള പ്രയാസം മൂലം ചോറൂണ് ചടങ്ങുകൾ താരതമ്യേന കുറവാണ്. എങ്കിലും അടുത്തകാലത്തായി ഈ ചടങ്ങിൽ കൂടുതൽ പേർ എത്തുന്നുണ്ട്.

Also Read-Swami Chatbot: അയ്യപ്പഭക്തർക്ക് ഇനി ആശങ്ക വേണ്ട; ‘താങ്ങായി സ്വാമി ചാറ്റ് ബോട്ട്’

അതേസമയം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് കുടിവെള്ളത്തിനായി വഴിനീളെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ചിരിക്കുകയാണ് സംസ്ഥാന വാട്ടർ അതോറിറ്റി. ഇതോടെ പ്ലാസ്റ്റിക്ക് ബോട്ടിലുമായി അയപ്പഭക്തർ വരേണ്ട സാഹചര്യമില്ലാതാവുകയാണ്. പമ്പ മുതൽ സന്നിധാനം വരെ 106 കുടിവെള്ള കിയോസ്ക്കുകളാണുള്ളത് .മണിക്കൂറിൽ 35,000 ലിറ്റർ ആകെ ഉത്പാദനശേഷിയുള്ള ഒൻപത് ആർ ഓ പ്ലാന്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് . പമ്പയിൽ മൂന്നും,അപ്പാച്ചിമേട് , മരക്കൂട്ടം , ശരംകുത്തി എന്നിവയ്ക്ക് പുറമെ നീലിമലയിൽ രണ്ടും സന്നിധാനത്തും ആർ ഓ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. വിതരണം ഉറപ്പാക്കുന്നതിന് പമ്പയിൽ 6 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി,നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും രണ്ട് ലക്ഷം വീതം ശേഷിയുമുള്ള ടാങ്കുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.ശരംകുത്തിയിൽ സ്‌ഥാപിച്ചിട്ടുള്ള 6 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്നാണ് ദേവസ്വംബോർഡിൻറെ ടാങ്കുകളിലേക്ക് ജലം നൽകുന്നത്.