5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Swami Chatbot: അയ്യപ്പഭക്തർക്ക് ഇനി ആശങ്ക വേണ്ട; ‘താങ്ങായി സ്വാമി ചാറ്റ് ബോട്ട്’

Swami Chat bot to Help Sabarimala Pilgrims :വാട്സ്ആപ്പ് വഴി 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും 'സ്വാമീ ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം നൽകുന്നു.

Swami Chatbot: അയ്യപ്പഭക്തർക്ക് ഇനി ആശങ്ക വേണ്ട; ‘താങ്ങായി സ്വാമി ചാറ്റ് ബോട്ട്’
ശബരിമല (Image Credits: PTI)
sarika-kp
Sarika KP | Updated On: 26 Nov 2024 18:32 PM

മണ്ഡലകാലത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ സുഗമമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തുകയാണ് അധികൃതർ. ഇതിനു വേണ്ട നടിപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ഇതിനിടെയിൽ ശബരിമല ദർശനത്തിനെത്തുന്ന അയപ്പഭക്തരെ സഹായിക്കുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായാണ് സ്വാമി ചാറ്റ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് ‘സ്വാമീ ചാറ്റ് ബോട്ട്’ തയ്യാറാക്കിയിട്ടുള്ളത്. വാട്സ്ആപ്പ് വഴി 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ‘സ്വാമീ ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം നൽകുന്നു.

ഇതിലൂടെ ഭക്തർക്ക് നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നു. പോലീസ്, ആരോഗ്യം, ഫയര്‍ഫോഴ്സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും ഇതിലൂടെ സഹായത്തോടെ അറിയാനാകും. അപകട അത്യാഹിത സാഹചര്യങ്ങള്‍ സംബന്ഝിച്ച് ചാറ്റ് ബോട്ട് കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളും നല്‍കുന്നതായിരിക്കും. താമസം, വെർച്ച്വൽ ക്യു, ഇടത്താവളങ്ങൾ, അടുത്തുള്ള ക്ഷേത്രങ്ങൾ, അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുക, പോലീസ്, മെഡിക്കൽ, ഭക്ഷണ നിരക്ക്, കെഎസ്ആർടിസി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകൾ, ഭക്ഷ്യ സുരക്ഷാ, അഗ്നിരക്ഷാ ഹെല്പ് ലൈൻ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

Also read-Sabarimala Mandala Kalam 2024: ഹരിവരാസനം വെറുതേ പാടാനുള്ളതല്ല; പാട്ടിന്റെ ചരിത്രവും അര്‍ത്ഥവുമറിയാം

അതേസമയം പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കുന്നതു ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അടുത്ത മണ്ഡലകാലത്തിനു മുൻപായി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.