Archbishop George Jacob Koovakad : ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തുനിന്ന് ‘സഭയിലെ രാജകുമാരനി’ലേക്കുള്ള യാത്ര; മാര്‍ ജോര്‍ജ് കൂവക്കാടിന്റെ ജീവിതം, പൗരോഹിത്യത്തിലെ നാള്‍വഴികള്‍
Archbishop George Jacob Koovakad Cardinal Ordination : സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് നാലിന് (ഇന്ത്യന്‍ സമയം രാത്രി 8.30ന്) ചടങ്ങുകള്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും
സഭയിലെ രാജകുമാരൻ എന്നാണു കർദിനാൾ അറിയപ്പെടുന്നത്. ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കുമ്പോള്‍ അത് ഭാരതസഭയ്ക്കും അഭിമാനമായി മാറുകയാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് നാലിന് (ഇന്ത്യന്‍ സമയം രാത്രി 8.30ന്) ചടങ്ങുകള്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
ഇന്ന് 21 പേരെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. നാളെ പഴയ കര്‍ദ്ദിനാള്‍മാരും, പുതിയ കര്‍ദ്ദിനാള്‍മാരും മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാന അര്‍പ്പിക്കും. വൈദികപദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്.
നിയുക്ത കര്‍ദിനാള്‍മാരുടെ തലയില്‍ മാര്‍പാപ്പ കൈവച്ച് ആശിര്‍വദിക്കും. തുടര്‍ന്ന് സ്ഥാനിക ചിഹ്നങ്ങള്‍ അണിയിക്കുന്നതാണ് ചടങ്ങ്. ഒക്ടോബറില്‍ മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി മാര്‍പാപ്പ പ്രഖ്യാപിക്കുകയായിരുന്നു.
1973ല്‍ ജനനം
1973 ഓഗസ്റ്റ് 11-ന് കൂവക്കാട് ജേക്കബ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ചങ്ങനാശ്ശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് അദ്ദേഹം ജനിച്ചത്. എസ്ബി കോളജിൽ കെമിസ്ട്രി ബിരുദം പൂർത്തിയാക്കി. 1995 ല്‍കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദിക പഠനം പൂര്‍ത്തിയാക്കി.
2004 ജൂലൈ 24ന് വൈദികനായി അഭിഷിക്തനായി. മാര്‍ ജോസഫ് പവ്വത്തില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമില്‍ കാനന്‍ ലോയിയില്‍ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും പ്രവര്‍ത്തിച്ചു.
READ ALSO: മഴ വേണം, യുഎഇ ഇന്ന് പ്രാര്‍ത്ഥനയില്‍ മുഴുകും; ആഹ്വാനം ചെയ്ത് പ്രസിഡന്റ്
നയതന്ത്ര പരിശീലനം
പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക് അക്കാദമിയില്‍ നയതന്ത്ര സേവനത്തിലുള്ള പരിശീലനം തുടങ്ങി. 2006ല്‍ അള്‍ജീരിയയിലെ അപ്പസ്‌തോലിക് നൂണ്‍ഷിയേച്ചറിലാണ് നയതന്ത്ര ജീവിതം തുടങ്ങിയത്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചു.
ദക്ഷിണ കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ പ്രെലേറ്റ് പദവി ലഭിച്ചു. 2020 മുതല്‍ മാര്‍പ്പാപ്പയുടെ വിദേശയാത്രകളുടെ മേല്‍നോട്ടം വഹിക്കുന്ന നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. മാര്‍പാപ്പയുടെ വിദേശ യാത്രകള്‍ സംഘടിപ്പിക്കുന്നതിലടക്കം ഇദ്ദേഹം മേല്‍നോട്ടം വഹിച്ചു. മലയാളം കൂടാതെ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളും ഇദ്ദേഹത്തിന് അറിയാം.