5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News : കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത് സുബിന്‍; 18കാരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍; ഇനിയും കുടുങ്ങും

Pathanamthitta Assault Case : ആദ്യം രണ്ട് സ്റ്റേഷനുകളിലെ അഞ്ച് കേസുകളില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി റാന്നിയില്‍ നിന്ന് ആറു പേരെയും അറസ്റ്റ് ചെയ്തു. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്. ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടി

Crime News : കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത് സുബിന്‍; 18കാരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍; ഇനിയും കുടുങ്ങും
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 12 Jan 2025 07:13 AM

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍. അറസ്റ്റിലായവരില്‍ നവവരന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17കാരന്‍, മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങള്‍ തുടങ്ങിയവരുണ്ട്. പതിനേഴുകാരനെ കൂടാതെ ഷംനാദ് (20), അഫ്സൽ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18), സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്തു പ്രദീപ് (24), വിഷ്ണു (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇതില്‍ സുധീഷും അപ്പുവും നേരത്തെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട,കോന്നി പോലീസ് സ്റ്റേഷനുകളിൽ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. അഫ്സൽ ഇതേ സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസിൽ പ്രതിയാണ്.

ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിനാ(24)ണ് കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത്. ആദ്യം ലൈംഗികാതിക്രമം നടത്തിയത് സുബിനായിരുന്നു. പെണ്‍കുട്ടിക്ക് 13 വയസുണ്ടായിരുന്നപ്പോഴാണ് ഇയാളുമായി പരിചയപ്പെടുന്നത്. ഇയാള്‍ അശ്ലീല ചിത്രങ്ങളും, സന്ദേശങ്ങളും അയച്ചുകൊടുത്തിരുന്നു. 16 വയസുള്ളപ്പോള്‍ അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഇത് സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഉപദ്രവിച്ചു.

സുബിനെ കൂടാതെ വി.കെ. വിനീത് (30), കെ. അനന്തു (21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി(24) എന്നിവരും ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലെ പ്രതികളാണ്. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദ് (21) എന്നയാളും പ്രതിയാണ്.

കഴിഞ്ഞ അഞ്ച് വർഷമായി പീഡനം നേരിട്ടെന്നു കുട്ടി ശിശു ക്ഷേമ സമിതിയോട് വെളിപ്പെടുത്തിയിരുന്നു. 62 പേരോളമാണ് കേസിലുള്ളത്. ഇതില്‍ ഫോണ്‍ രേഖയില്‍ നിന്ന് നാല്‍പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകും. ഡിസംബർ എട്ടിനും 13നും സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയയാക്കിയിരുന്നു.

Read Also : വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്

ആദ്യം രണ്ട് സ്റ്റേഷനുകളിലെ അഞ്ച് കേസുകളില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി റാന്നിയില്‍ നിന്ന് ആറു പേരെയും അറസ്റ്റ് ചെയ്തു. മൂന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ വ്യക്തമാക്കി.

അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും, പൂര്‍ണമായ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടി പിതാവിന്റെ ഫോണാണ് ഉപയോഗിച്ചതെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണ് പത്തനംതിട്ടയിലേത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.