5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

POCSO Case: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്

POCSO Case Filed Against CPI Local Secretary: വിദ്യാർത്ഥിനിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു.

POCSO Case: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 12 Jan 2025 06:56 AM

വിഴിഞ്ഞം: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിന് എതിരെയാണ് കേസ്. ആറ് മാസം മുൻപ് വിദ്യാർത്ഥിനിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡന ശ്രമം എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനൊപ്പം എത്തിയാണ് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്.

സംഭവത്തെ കുറിച്ച് വിശദാന്വേഷണം നടന്നു വരികയാണെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ ആരോപണ വിധേയനായ വിഷ്ണു ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാവിലെ പാർട്ടിയുടെ നേമം മണ്ഡലം കമ്മിറ്റി കൂടിയ അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കൊടുംക്രൂരതയ്ക്ക് തുടക്കമിട്ടത് സുബിന്‍; 18കാരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ അറസ്റ്റിലായത് 20 പേര്‍; ഇനിയും കുടുങ്ങും

അതേസമയം, പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തിൽ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിൻ (24) ആണ് കുട്ടിയ്‌ക്കെതിരെ ആദ്യം ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിക്ക് 13 വയസുള്ളപ്പോഴാണ് ഇയാൾ കുട്ടിയെ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടർന്ന് ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കള്‍ക്കും മറ്റും ഇത് കൈമാറി. ഇതോടെ ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി താൻ ലൈംഗിതക്രമം നേരിടുന്നുവെന് കുട്ടി ശിശു ക്ഷേമ സമിതിയോട് വെളിപ്പെടുത്തിയിരുന്നു. 62 പേരോളമാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നാല്‍പതോളം പേരെ ഫോണ്‍ രേഖയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അസാധാരണ സംഭവമായതിനാല്‍ ഡിസംബർ എട്ടിനും 13നും പെൺകുട്ടിയെ സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയയാക്കിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണിത്.

നിലവില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷമേ അറസ്റ്റ് ഉണ്ടാകൂ. ചോദ്യം ചെയ്യുന്ന സ്‌റ്റേഷനുകള്‍ക്ക് സമീപം കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിവരം. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജും വ്യക്തമാക്കി.