Kerala Weather : താപനില ഉയരും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Kerala Temperature To Rise : ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം

Kerala Weather : താപനില ഉയരും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കനത്ത ചൂടില്‍ വെള്ളം കുടിക്കുന്ന മനുഷ്യന്‍-File Pic

Published: 

21 Jan 2025 16:09 PM

സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് കാരണമായേക്കാം. താപനില ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നതിനാല്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

  1. പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയങ്ങളില്‍ ശരീരത്ത് കൂടുതല്‍ നേരം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം
  2. ദാഹമില്ലെങ്കില്‍ പോലും പരമാവധി ശുദ്ധജലം കുടിക്കണം
  3. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ
    തുടങ്ങിയവ നിര്‍ജലീകരണമുണ്ടാക്കുമെന്നതിനാല്‍ ഇത് പകല്‍ സമയത്ത് ഒഴിവാക്കണം
  4. ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്‌
  5. പാദരക്ഷകള്‍ ധരിച്ചുവേണം പുറത്തേക്ക് ഇറങ്ങാന്‍. തൊപ്പിയോ, കുടയോ ഉപയോഗിക്കുന്നത് നല്ലത്‌
  6. പച്ചക്കറികളും, പഴങ്ങളും ധാരാളമായി കഴിക്കണം. ഒആര്‍എസ്‌ ലായനി, സംഭാരം തുടങ്ങിയവയും നല്ലത്‌
  7. യാത്രയിലേര്‍പ്പെടുന്നവര്‍ കയ്യില്‍ വെള്ളം കരുതണം. ആവശ്യമായ വിശ്രമത്തിനുശേഷം യാത്ര തുടരുക
  8. കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്
  9. ഉച്ചവെയില്‍ സമയത്ത് കന്നുകാലികളെ മേയാന്‍ വിടരുത്. വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. പക്ഷി, മൃഗാദികള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തണം
  10. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം

തീപിടിത്തത്തിനുള്ള സാധ്യത

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തം വ്യാപിക്കാന്‍ സാധ്യതയേറെയാണ്. ഇവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഫയര്‍ ഓഡിറ്റുകള്‍ നടത്തണം. ഇത്തരം ഇടങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. താപനില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കാട്ടുതീ വ്യാപിക്കാനും സാധ്യതയേറെയാണ്. അതുകൊണ്ട് വിനോദസഞ്ചാരികളും, വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

Read Also : തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍

സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയ്ക്ക്‌

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും, അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് അംഗനവാടി ജീവനക്കാരും പഞ്ചായത്ത്‌ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ ക്രമീകരിക്കുകയോ ചെയ്യണം.

പൊതുസമ്മേളനങ്ങളും പ്രശ്‌നം

പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊതുസമ്മേളനങ്ങള്‍ കഴിവതും ഒഴിവാക്കണം. പൊതുപരിപാടികള്‍ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. അതോടൊപ്പം, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍ തുടങ്ങിയവരുടെ ജോലിസമയം ക്രമീകരിക്കണം. ആവശ്യമായ വിശ്രമം തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.

Related Stories
‘സാറിനെ പുറത്ത് കിട്ടിയാൽ തീർത്തുകളയും’; അധ്യാപകർക്കെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർഥി
Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരി​ഗണന നൽകിയ സംഭവം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
Youtuber Manavalan: ‘ശക്തമായി തിരിച്ചുവരും’; വധശ്രമക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ മണവാളന്‍ ജയില്‍ കവാടത്തില്‍ റീല്‍ഷൂട്ട്
Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
Crime News : തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍
Kerala Lottery Result: 75 ലക്ഷം ഈ ടിക്കറ്റിന്, പോക്കറ്റിലുണ്ടോ? സ്ത്രീ ശക്‌തി ലോട്ടറി ഫലം അറിയാം
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!