Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തില്‍ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും
kerala school kalolsavam 2025 Point Table Full List : എച്ച്.എസ്. ജനറലില്‍ 101 മത്സരങ്ങളില്‍ 69 എണ്ണം പൂര്‍ത്തിയാക്കി. 68 ശതമാനമാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞത്. എച്ച്.എസ്.എസ് ജനറലില്‍ ആകെയുള്ള 110ല്‍ 79 മത്സരങ്ങളും കഴിഞ്ഞു. ഈ വിഭാഗത്തില്‍ 72 ശതമാനം മത്സരങ്ങളും പൂര്‍ത്തിയായി. എച്ച്.എസ് അറബിക്കില്‍ 19 എണ്ണത്തില്‍ പതിനാറും (84 ശതമാനം), എച്ച്.എസ്. സംസ്‌കൃതത്തില്‍ 19ല്‍ പതിനഞ്ചും (79 ശതമാനം) കഴിഞ്ഞു. ആകെ 249 മത്സരങ്ങളില്‍ 179 എണ്ണമാണ് ഇതുവരെ കഴിഞ്ഞത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ മുന്നില്‍. 713 പോയിന്റാണ് കണ്ണൂരിനുള്ളത്. 708 പോയിന്റുകള്‍ വീതമുള്ള തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ തൊട്ടുപിന്നാലെയുണ്ട്. 702 പോയിന്റുള്ള പാലക്കാടാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മറ്റൊരു ജില്ല. മലപ്പുറം-681, കൊല്ലം-674, എറണാകുളം-671, ആലപ്പുഴ-670, തിരുവനന്തപുരം-668, കാസര്‍കോട്-642, കോട്ടയം-639, വയനാട്-637, പത്തനംതിട്ട-596, ഇടുക്കി-570 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റുകള്‍. മറ്റ് പോയിന്റുകള്‍ ചുവടെ:
എച്ച്.എസ്. ജനറല്‍ പോയിന്റുകള്‍
- തൃശൂര്‍-329
- കോഴിക്കോട്-329
- കണ്ണൂര്‍-327
- കൊല്ലം-324
- പാലക്കാട്-322
- ആലപ്പുഴ-318
- എറണാകുളം-315
- മലപ്പുറം-313
- കാസര്‍കോട്-307
- തിരുവനന്തപുരം-304
- കോട്ടയം-304
- വയനാട്-297
- പത്തനംതിട്ട-281
- ഇടുക്കി-266
എച്ച്.എസ്.എസ് ജനറല്‍ പോയിന്റുകള്‍
- കണ്ണൂര്‍-386
- പാലക്കാട്-380
- തൃശൂര്‍-379
- കോഴിക്കോട്-379
- മലപ്പുറം-368
- തിരുവനന്തപുരം-364
- എറണാകുളം-356
- ആലപ്പുഴ-352
- കൊല്ലം-350
- വയനാട്-340
- കാസര്‍കോട്-335
- കോട്ടയം-335
- പത്തനംതിട്ട-315
- ഇടുക്കി-304
എച്ച്എസ് അറബിക് വിഭാഗത്തില്‍ 80 പോയിന്റുകള്‍ വീതമുള്ള കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകള്‍ മുന്നിലുണ്ട്. എച്ച്എസ് സംസ്‌കൃത വിഭാഗത്തില്‍ 75 പോയിന്റുകള്‍ വീതമുള്ള പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളാണ് മുന്നില്‍.
123 പോയിന്റുള്ള പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് സ്‌കൂളുകളില്‍ മുന്നിലുള്ളത്. 93 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതുണ്ട്. 82 പോയിന്റുള്ള ഇടുക്കി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് മൂന്നാം സ്ഥാനത്താണ്.
കലോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് എച്ച്.എസ്. ജനറലില്‍ 27 മത്സരങ്ങളും, എച്ച്.എസ്.എസ് ജനറലില്‍ 26 മത്സരങ്ങളും, എച്ച്.എസ് സംസ്‌കൃതത്തില്‍ നാല് മത്സരങ്ങളും, എച്ച്.എസ്. അറബിക്കില്‍ മൂന്ന് മത്സരങ്ങളും നടക്കും.
എച്ച്.എസ്. ജനറലില്‍ 101 മത്സരങ്ങളില്‍ 69 എണ്ണം പൂര്‍ത്തിയാക്കി. 68 ശതമാനമാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞത്. എച്ച്.എസ്.എസ് ജനറലില്‍ ആകെയുള്ള 110ല്‍ 79 മത്സരങ്ങളും കഴിഞ്ഞു. ഈ വിഭാഗത്തില്‍ 72 ശതമാനം മത്സരങ്ങളും പൂര്‍ത്തിയായി. എച്ച്.എസ് അറബിക്കില്‍ 19 എണ്ണത്തില്‍ പതിനാറും (84 ശതമാനം), എച്ച്.എസ്. സംസ്‌കൃതത്തില്‍ 19ല്‍ പതിനഞ്ചും (79 ശതമാനം) കഴിഞ്ഞു. ആകെ 249 മത്സരങ്ങളില്‍ 179 എണ്ണമാണ് ഇതുവരെ കഴിഞ്ഞത്. അതായത് 71 ശതമാനം.
മൂന്നാം ദിനത്തില്‍ മിമിക്രിയടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് നടന്നത്. മികച്ച ജനപങ്കാളിത്തമായിരുന്നു മൂന്നാം ദിവസത്തെ പ്രത്യേകത. മാപ്പിളപ്പാട്ട് വേദിയില്‍ വിധി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധമുണ്ടായി. മൂന്നാം ദിനത്തിൽ പുത്തിരിക്കണ്ടത്തെ ഭക്ഷണപ്പുര മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പായസം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
പുത്തരിക്കണ്ടം മൈതാനിയിൽ നെയ്യാർ എന്ന പേരിലാണ് ഭക്ഷണപ്പുര തയ്യാറാക്കിയത്. ഭക്ഷണപ്പുര സന്ദർശിക്കുമ്പോൾ ഇരിപ്പിടങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളണ്ടിയര്‍മാര്‍ ചിട്ടയോടെയാണ് വിളമ്പുന്നതെന്നും, ദിവസം മൂന്നു നേരമായി 30,000 ത്തിലധികം പേർക്ക് ഭക്ഷണം വിളമ്പുന്ന ഈ വിപുലമായ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.