Bus Accident : പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

Bus Catches Fire In Palakkad : ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തമാണ് ഒഴിവായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ സാധിച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്

Bus Accident : പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

തീപിടിത്തം, പ്രതീകാത്മക ചിത്രം

Published: 

11 Jan 2025 06:42 AM

പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ്‌ സംഭവം നടന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തമാണ് ഒഴിവായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ സാധിച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.

23 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഈ സമയം പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. ആഹാരം കഴിക്കാനാണ് ബസ് നിര്‍ത്തിയതെന്നാണ് ആദ്യം പലരും കരുതിയത്. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് കത്തിത്തുടങ്ങുകയായിരുന്നു. യാത്രക്കാരില്‍ ചിലരുടെ ബാഗും രേഖകളും കത്തിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ 101

  1. തീപിടിത്തമുള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങളില്‍ 101ല്‍ വിളിച്ച് സഹായം തേടാം
  2. കോണ്‍ കണക്ട് ചെയ്താലുടന്‍ ക്ഷമയോടെ വ്യക്തമായി വിവരങ്ങള്‍ നല്‍കേണ്ടതാണ്
  3. അപകടം നടന്ന സ്ഥലം, അപകടത്തിന്റെ സ്വഭാവം, തീവ്രത തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അറിയിക്കണം
  4. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കണം
  5. അപകടത്തില്‍പെട്ടവര്‍ക്ക് ആംബുലന്‍സ് സഹായം വേണമെങ്കില്‍ അതും അറിയിക്കണം
  6. അപകടവിവരം മറ്റുള്ളവര്‍ അറിയിക്കുമെന്ന് വിചാരിച്ച് 101ല്‍ വിളിക്കാതിരിക്കരുത്‌

Read Also : അഞ്ച് വർഷത്തിനിടെ 60ൽ അധികം പേർ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പത്തനംതിട്ടയിൽ 18കാരിയുടെ വെളിപ്പെടുത്തൽ; അഞ്ച് പേർ അറസ്റ്റിൽ

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അതേസമയം, 18കാരിയുടെ പീഡനപരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ പേര്‍ പീഡിപ്പിച്ചെന്നാണ് കായികതാരമായ 18കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സംഭവത്തില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരിശീലകരും, സഹതാരങ്ങളും, സഹപാഠികളും ഉള്‍പ്പെടെ ചൂഷണം ചെയ്‌തെന്നാണ് പരാതി. മൊഴിയുടെ അടിസ്ഥാനത്തില്‍ നാല്‍പതിലേറെ പേര്‍ക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു.

Related Stories
Palakkad Lightning Strike: എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു; ആശുപത്രിയിലേക്ക് മാറ്റി
Phone Explosion Death: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Kerala Lottery Results: ഇന്ന് 70 ലക്ഷം അടിച്ചത് നിങ്ങൾക്കോ? അറിയാം അക്ഷയ ലോട്ടറി ഫലം
Youth Stabbed for Refusing Lift: സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവ് ബൈക്ക് യാത്രികനെ കുത്തി
Malappuram Gold Theft Case: കള്ളൻ കപ്പലിൽ തന്നെ; മലപ്പുറം സ്വർണ കവർച്ചാ കേസിൽ വൻ ട്വിസ്റ്റ്, 3 പേർ അറസ്റ്റിൽ
Faijas Uliyil : കണ്ണൂര്‍ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിലിന്‌ ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ