അഞ്ച് വർഷത്തിനിടെ 60ൽ അധികം പേർ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പത്തനംതിട്ടയിൽ 18കാരിയുടെ വെളിപ്പെടുത്തൽ; അഞ്ച് പേർ അറസ്റ്റിൽ
Pathanamthitta Assault Case : കായിക താരമായ പെൺകുട്ടിയെ പരിശീലകരും സഹാതാരങ്ങളും ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചുയെന്നാണ് പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം നടന്നതാണ് പീഡനം
പത്തനംതിട്ട : 2019 മുതൽ അഞ്ച് വർഷത്തിനിടെ 60ൽ ഏറെ പേർ ലൈംഗികമായി പീഡിപ്പിച്ചതായി 18കാരിയുടെ പരാതി. പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷിനുകളിൽ ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ല ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം നടന്നിട്ടുണ്ട്. സംഭവത്തിൽ നിലവിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷമായിട്ടുള്ള പീഡന വിവരങ്ങളാണ് പെൺകുട്ടി CWCക്ക് കൈമാറിയത്. പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട എസ്പിക്ക് CWC കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. കായിക താരമായ പെൺകുട്ടിയെ പരിശീലകരു, സഹതാരങ്ങളും, സഹപാഠികളും ഉൾപ്പെടെയുള്ള ലൈംഗികമായി ചൂഷ്ണം ചെയ്തു എന്നുമാണ് മൊഴി.
പെൺകുട്ടിയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയും ശേഷം മറ്റ് സുഹൃത്തുകൾക്ക് പെൺകുട്ടിയെ കൈമാറുകയും ചെയ്തുയെന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 40ൽ അധികം പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പെൺകുട്ടിയെ ഇത്രയധികം പേർ ലൈംഗികമായി ചൂഷ്ണത്തിന് ഇരയാക്കിയന്നത് അപൂർവമായ സംഭവങ്ങളിൽ ഒന്നാണ്.