5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper : ഇനിയും വേഗത കൂട്ടൂ ഷേര്‍ഖാന്‍, തുളുമ്പില്ല ഒരു തുള്ളി ! 180 കി.മീയില്‍ കുതിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍, ‘അനങ്ങാതെ’ ഗ്ലാസിലെ വെള്ളം, വീഡിയോ വൈറല്‍

Vande Bharat Sleeper Viral Video : ട്രെയിന്‍ അതിവേഗതയില്‍ കുതിക്കുമ്പോഴും ഗ്ലാസിലെ വെള്ളം പുറത്തേക്ക് പോകുന്നില്ല. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പരീക്ഷ ഓട്ടം നടത്തി. പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിലാണ് വൈറല്‍ രംഗമുള്ളത്‌

Vande Bharat Sleeper : ഇനിയും വേഗത കൂട്ടൂ ഷേര്‍ഖാന്‍, തുളുമ്പില്ല ഒരു തുള്ളി ! 180 കി.മീയില്‍ കുതിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍, ‘അനങ്ങാതെ’ ഗ്ലാസിലെ വെള്ളം, വീഡിയോ വൈറല്‍
വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ച്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 04 Jan 2025 12:34 PM

ന്യൂഡല്‍ഹി: അതിവേഗ യാത്രയെന്ന സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പരീക്ഷ ഓട്ടം നടത്തി. പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഉടന്‍ തന്നെ വീഡിയോ വൈറലുമായി. എന്നാല്‍ വീഡിയോയിലെ ഒരു രംഗമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. വന്ദേ ഭാരതിനുള്ളില്‍ ഒരു ഗ്ലാസില്‍ വെള്ളം നിറച്ച് വച്ചിരിക്കുന്നത് കാണാം. എന്നാല്‍ അതിവേഗതയിലും ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകുന്നില്ലെന്നതാണ് ശ്രദ്ധേയം. വീഡിയോയിലെ ഈ രംഗം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ വിവിധ പരീക്ഷ ഓട്ടങ്ങളിലൂടെയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചത്. ജനുവരി അവസാനം വരെ പരീക്ഷണങ്ങൾ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെയാണ് പരീക്ഷണ ഓട്ടങ്ങള്‍ നടന്നത്.

രാജസ്ഥാനിലെ ആദ്യം രാജസ്ഥാനിലെ റോഹല്‍ ഖുര്‍ദ് മുതല്‍ കോട്ട വരെയുള്ള 40 കി.മീ ട്രയല്‍ റണ്ണിലും, പിന്നീട് ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയില്‍ നടത്തിയ 30 കി.മീ പരീക്ഷണ ഓട്ടത്തിലും ട്രെയിന്‍ പരമാവധി വേഗതയായ മണിക്കൂറില്‍ 180 കി.മീ വേഗതയില്‍ എത്തിയിരുന്നു.

വീഡിയോ കാണാം

കോട്ട-നാഗ്ദ, റോഹൽ ഖുർദ്-ചൗ മഹ്‌ല എന്നീ ട്രയല്‍ റണ്ണുകളില്‍ മണിക്കൂറിൽ 170 കി.മീറ്ററും മണിക്കൂറിൽ 160 കി.മീ വേഗതയും കൈവരിച്ചിരുന്നെന്ന് റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു. ട്രയല്‍ റണ്‍ ലഖ്‌നൗവിനലെ ആര്‍ഡിഎസ്ഒയുടെ മേല്‍നോട്ടത്തിലാകും ജനുവരി അവസാനം വരെ നടത്തുന്നത്.

പരീക്ഷണ ഓട്ടം പൂര്‍ത്തിയായാല്‍, ട്രെയിനിന്റെ പരമാവധി വേഗതയില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ഇത് വിലയിരുത്തും. അവസാന ഘട്ടത്തിന് ശേഷമാത്രമേ ഔദ്യോഗികമായി അംഗീകാരം നല്‍കൂ. തുടര്‍ന്ന് റെഗുലര്‍ സര്‍വീസിനായി കൈമാറും.

Read Also : അമ്പട ജിഞ്ചിനാക്കടി! വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ കൊച്ചി മെട്രോയുടെ സമയവും, കയ്യടിച്ച് യാത്രക്കാർ

വിജയകരമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാശ്മീർ മുതൽ കന്യാകുമാര, ഡൽഹി മുതൽ മുംബൈ, ഹൗറ മുതൽ ചെന്നൈ തുടങ്ങി വിവിധ റൂട്ടുകളില്‍ ലോകോത്തര യാത്രാ അനുഭവം യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

മികച്ച ബര്‍ത്തുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, ഇന്റഗ്രേറ്റഡ് മോണിറ്ററിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഹൗറ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാകും റൂട്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ഹ്രസ്വ, ഇടത്തരം ദൂര റൂട്ടുകൾക്കായി റെയിൽവേ 136 വന്ദേ ഭാരത് എസി ചെയർ കാർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് ട്രെയിന്‍ യാത്രക്കാര്‍.