Kochi Metro: അമ്പട ജിഞ്ചിനാക്കടി! വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ കൊച്ചി മെട്രോയുടെ സമയവും, കയ്യടിച്ച് യാത്രക്കാർ
Kochi Metro Time Table in Where is My Train App: ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും കൊച്ചി മെട്രോയുടെ ട്രിപ്പ് ടെെമിംഗും പ്ലാറ്റ്ഫോം നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
കൊച്ചി: കാലത്തിനൊപ്പം സഞ്ചരിച്ച് കെഎംആർഎല്ലും. കൊച്ചിയിലെ ബ്ലോക്കിനിടയിൽ യാത്രക്കാരുടെ ആശ്വാസമാണ് കൊച്ചി മെട്രോ. നഗരത്തിലെ വിവിധ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചി മെട്രോയുടെ സമയം യാത്രക്കാർ സ്റ്റേഷനുകളിൽ എത്തുമ്പോഴാണ് അറിഞ്ഞിരുന്നുത്. ഈ രീതിയ്ക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും കൊച്ചി മെട്രോയുടെ ട്രിപ്പ് ടെെമിംഗും പ്ലാറ്റ്ഫോം നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
കൊച്ചി മെട്രോയിൽ ദിനം പ്രതിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് കെഎംആർഎൽ കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യആപ്പിലും ലഭ്യമാക്കിയത്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സമയം മെട്രോ എവിടെ എത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള വിവരങ്ങളൊക്കെ വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ ലഭ്യമാണ്. ഗൂഗിൾ മാപ്പിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും.
മെട്രോ വിവരങ്ങൾ യാത്രക്കാർക്ക് എങ്ങനെ അറിയാം
മൊബെെൽ ഫോണിൽ വെെയർ ഈസ് മെെ ട്രെയിൻ ആപ്പിന്റെ അപ്ഡേറ്റഡ് വെറിഷൻ ഡൗൺലോഡ് ചെയ്യുക. ശേഷം എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകൾ സ്ക്രീനിൽ തെളിയും. മെട്രോ തിരഞ്ഞെടുത്തതിന് ശേഷം ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ടൈംടേബിൾ നൽകുക. ശേഷം കൊച്ചി മെട്രോ തിരഞ്ഞെടുക്കുക. അപ്പോൾ .യാത്രക്കാർക്ക് വരാനിരിക്കുന്ന ട്രെയിനിന്റെ ഏസമയവും പ്ലാറ്റ്‌ഫോമും ലഭ്യമാകും. ഇതിൽ ഡബിൾ ടാപ്പ് ചെയ്താൻ ടെയിനിന്റെ മൂവ്മെന്റ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അറിയാൻ സാധിക്കും. ഗൂഗിൽ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്ത് ആലുവ, ഇടപ്പള്ളി, തെെക്കുടം, എറണാകുളം സൗത്ത് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷന്റെ പേര് നൽകിയ ശേഷം, ആ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് അറിയാൻ സാധിക്കും. ഗൂഗിൽ മാപ്പിലൂടെ നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, സമയം, ടിക്കറ്റ് നിരക്ക്, ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.
സ്റ്റേഷന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ആ സമയത്ത് പുറപ്പെടുന്ന ടെയിനിനെ കുറിച്ചുള്ള വിവരങ്ങളും അതിന് ശേഷമുള്ള ട്രെയിനുകളുടെ സമയം , കടന്ന് പോകുന്ന സ്റ്റേഷനുകളുടെ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.