5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HMPV reported in Gujarat : ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും; ഇന്ത്യയില്‍ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്‌

First HMPV Case Reported In Gujarat : ഇന്ത്യയില്‍ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം മൂന്നായി. ഗുജറാത്തിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്

HMPV reported in Gujarat : ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും; ഇന്ത്യയില്‍ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 07 Jan 2025 12:56 PM

ന്ത്യയില്‍ ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധിതരുടെ എണ്ണം മൂന്നായി. ഗുജറാത്തിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രാജ്യത്ത് ആദ്യം എച്ച്എംപിവി കണ്ടെത്തിയത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

സര്‍ക്കാര്‍ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും സ്വകാര്യ ആശുപത്രിയിലെ പരിശോധനാ ഫലങ്ങളില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എങ്ങനെയാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല. ചൈനയില്‍ വ്യാപിച്ച വകഭേദമാണോ കുട്ടിയില്‍ കണ്ടെത്തിയതെന്നതിലും സ്ഥിരീകരണമില്ല.

കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബെംഗളൂരുവില്‍ തന്നെ രണ്ടാമത്തെ എച്ച്എംപിവി കേസും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസം പ്രായമുള്ള കുട്ടിയിലാണ് രണ്ടാമത് രോഗബാധ കണ്ടെത്തിയത്.

ഈ കുഞ്ഞിനും വിദേശയാത്ര പശ്ചാത്തലമില്ല. രോഗം ബാധിച്ചത് എങ്ങനെയെന്നും വ്യക്തമല്ല. ബ്രോങ്കോ ന്യുമോണിയ മൂലമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഡിസ്ചാര്‍ജ് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also : കരുതലോടെ കീഴടക്കാം; എച്ച്എംപിവി പകരുന്നതെങ്ങനെ? പ്രതിരോധമെന്ത്?

“രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന പതിവ് നിരീക്ഷണങ്ങളിലൂടെയാണ്‌ രണ്ട് കേസുകളും തിരിച്ചറിഞ്ഞത്. ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌”-കേന്ദ്രം അറിയിച്ചു. എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്.

ശ്വാസകോശസംബന്ധമായ രോഗമാണ് എച്ച്എംപിവി. ചിലപ്പോള്‍ ജലദോഷം പോലുള്ള നേരിയ ലക്ഷണങ്ങള്‍ മാത്രമാകാം. മറ്റ് ചിലപ്പോള്‍ സങ്കീര്‍ണവുമാകാം. ശിശുക്കളിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഈ രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകാം.

സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച മൂന്ന് കേസുകളും എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. ചൈനയിലാണ് രോഗവ്യാപനത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയില്‍ നിരവധി പേര്‍ക്ക് രോഗം ബാധിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.