Human Metapneumovirus: കരുതലോടെ കീഴടക്കാം; എച്ച്എംപിവി പകരുന്നതെങ്ങനെ? പ്രതിരോധമെന്ത്?
Symptoms of Human Metapneumovirus: ആരോഗ്യമേഖലയെ തന്നെ ഇല്ലാതാക്കാനുള്ള കരുത്തുമായാണോ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലും ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് അടുത്ത മഹാമാരി നമ്മെ തേടിയെത്തിയിരിക്കുന്നത്.
ആരോഗ്യമേഖലയെ തന്നെ ഇല്ലാതാക്കാനുള്ള കരുത്തുമായാണോ ഈ വൈറസ് എത്തിയിരിക്കുന്നത് എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് എച്ച്എംപിവി വൈറസ്?
ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. 2001ലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2001ല്‍ തിരിച്ചറിഞ്ഞ ന്യൂമോവിരിഡ എന്ന ഗണത്തില്‍പ്പെട്ട വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് എന്നത്. ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ രോഗം പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
എച്ച്എംപിവിയെ അപകടകാരിയായ ഒരു വൈറസ് ആയല്ല ആരോഗ്യ വിദഗ്ധര്‍ നോക്കി കാണുന്നത്. തണുപ്പ് കാലത്താണ് ഈ രോഗം സാധാരണയായി പടര്‍ന്നുപിടിക്കുന്നത്.
രോഗലക്ഷണങ്ങള്‍
- പനി
- കഫക്കെട്ട്
- ചുമ
- മൂക്കൊലിപ്പ്
- തൊണ്ടവേദന
തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ ശ്വാസം മുട്ടല്‍, ശ്വാസതടസം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളുണ്ടാകാനും സാധ്യതയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്തമ തുടങ്ങിയവക്കും ഈ വൈറസ് കാരണമാകുന്നു.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ ആറ് വരെ ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. എന്നാല്‍ ഈ രോഗത്തിന് പ്രത്യേക ചികിത്സകളൊന്നും തന്നെ ലഭ്യമല്ല. കൊവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
രോഗം എങ്ങനെ പടരുന്നു?
- രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗാണുക്കള്‍ ശരീരത്തിലേക്കെത്തും.
- ചുമ, തുമ്മല്‍ എന്നിവയില്‍ നിന്നും സ്രവങ്ങള്‍ ശരീരത്തിലെത്തുന്നത് വഴി.
- മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴി.
പ്രതിരോധ മാര്‍ഗങ്ങള്‍
- കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിക്ക് കഴുകുക.
- നിങ്ങള്‍ക്ക് സമീപം നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുകയാണെങ്കില്‍
- മുഖവും മൂക്കും പൊത്തിപ്പിടിക്കുക.
- മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക.
- കണ്ണ്, വായ, മൂക്ക് എന്നിവ തൊടുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.