5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal film: റീ റിലീസ് ട്രെന്‍ഡ് ഉടനെയെങ്ങും അവസാനിക്കുന്ന മട്ടില്ല; രണ്ട് സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രങ്ങൾകൂടി വീണ്ടും തിയേറ്ററിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴാണ് താരത്തിന്റെ അവസാനം റി റീലിസിനു എത്തിയ ചിത്രം.

Mohanlal film: റീ റിലീസ് ട്രെന്‍ഡ്  ഉടനെയെങ്ങും അവസാനിക്കുന്ന മട്ടില്ല; രണ്ട് സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രങ്ങൾകൂടി വീണ്ടും തിയേറ്ററിലേക്ക്
(image credits: screengrab)
sarika-kp
Sarika KP | Published: 08 Sep 2024 18:02 PM

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോൾ റി റിലീസിന്റെ ട്രെൻഡാണ്. മലയാള സിനിമയും ഈ ട്രെൻഡിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം മൂന്ന് ചിത്രങ്ങളാണ് പ്രേക്ഷകരെ തേടി വീണ്ടും തീയറ്ററിൽ എത്തിയിരിക്കുന്നത്. ഇവ മൂന്നും സൂപ്പർ‌സ്റ്റാർ മോ​ഹൻലാലിന്റെതാണ്. എന്നാൽ ഈ ട്രെന്‍ഡ് ഉടനെയെങ്ങും അവസാനിക്കുന്ന മട്ടില്ലെന്നാണ് സൂചന. മോഹന്‍ലാലിന്‍റെ തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി വീണ്ടും തീയറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയുമാണ്.കൗമതി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തതായി മണി രത്നവും മോഹന്‍ലാലും ഒരുമിച്ച തമിഴ് ചിത്രം ഇരുവര്‍, രഞ്ജിത്ത്- ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീമിന്‍റെ ആറാം തമ്പുരാന്‍ എന്നിവയാണ് വീണ്ടും എത്താൻ പോകുന്നത്.

എം.ജി.ആർ, ജയലളിത, കരുണാനിധി എന്നിവരുടെ രാഷ്ട്രിീയ, സിനിമാ ജിവിതത്തെ അടിസ്ഥാനമാക്കി 1996ൽ റിലീസ് ചെയ്ത ചിത്രമാണ് ഇരുവർ. ഐശ്വര്യ റായുടെ ആദ്യ ചിത്രം കൂടിയാണിത്. 1997 ഡിസംബറിൽ റിലീസ് ചെയ്ത ഷാജികൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ആറാംതമ്പുരാൻ ആണ് റിലീസിനൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം, മഞ്ജുവാര്യർ, നരേന്ദ്രപ്രസാദ്, സായ്‌കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് റെക്കാഡുകൾ തകർത്തിരുന്നു.

Also read-Valyettan Re-release: ഇത് അറയ്ക്കൽ മാധവനുണ്ണിയാടാ…! റിലീസിനൊരുങ്ങുന്ന വല്യേട്ടൻ്റെ പുതിയ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴാണ് താരത്തിന്റെ അവസാനം റി റീലിസിനു എത്തിയ ചിത്രം. മോഹൻലാൽ , സുരേഷ്‌ഗോപി,ശോഭന, നെടുമുടിവേണു, ഇന്നസെന്റ്, തിലകൻ, വിനയപ്രസാദ് , കെ.പി.എ.സി ലളിത തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തിയപ്പോൾ വൻവിജയമായിരുന്നു.മണിച്ചിത്രത്താഴ് ആകെ 4.40 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിന് നിന്ന് മാത്രമായി മൂന്ന് കോടി രൂപയില്‍ അധികം നേടിയപ്പോള്‍ ഒരു കോടി വിദേശത്ത് നിന്നും നേടി.

അതേസമയം മോഹൻലാൽ ചിത്രത്തിനോടൊപ്പം ഏറ്റുമുട്ടാൻ മമ്മൂട്ടി ചിത്രവും എത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സെപ്റ്റംബർ 20 ന് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ റി റീലിസിനു തയ്യാറെടുക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയേറ്ററിലെത്തിക്കുന്നത്. ഇതോടൊപ്പം മമ്മൂട്ടി നായകനായ വല്യേട്ടനും വീണ്ടും റിലീസിനൊരുങ്ങുകയാണ് . 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ റിലീസ് സമയത്ത് വലിയ വിജയമാണ് നേടിയത്.