Valyettan Re-release: ഇത് അറയ്ക്കൽ മാധവനുണ്ണിയാടാ…! റിലീസിനൊരുങ്ങുന്ന വല്യേട്ടൻ്റെ പുതിയ പോസ്റ്റർ
Valyettan Re-release Date: ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ റിലീസ് സമയത്ത് വലിയ വിജയമാണ് നേടിയത്.
മമ്മൂട്ടി നായകനായ വല്യേട്ടൻ വീണ്ടും റിലീസിനൊരുങ്ങുകയാണ് (Valyettan Re-release). 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ റിലീസ് സമയത്ത് വലിയ വിജയമാണ് നേടിയത്.
ഇപ്പോൾ റീമാസ്റ്റർ ചെയ്ത് നൂതന ദൃശ്യ ശബ്ദ മികവോടെ 4 k സിസ്റ്റത്തിൽ വീണ്ടും എത്തുന്ന വല്യേട്ടൻ്റെ റിലീസിൽ വലിയ ആകാക്ഷയാണ് ആരാധകർക്ക്. മമ്മൂട്ടിയുടെ ജൻമദിനമായ സെപ്റ്റംബർ ഏഴിനാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടതെന്നതും വലിയ പ്രത്യേകതയാണ്.
ശോഭനാ, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണ്ണിമാ ഇന്ദ്രജിത്ത്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ മാറ്റിനി നൗ എന്ന കമ്പനിയാണ് അവതരിപ്പിക്കുന്നത്. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ്- എൽ ഭൂമിനാഥൻ, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തും. പി ആർ- വാഴൂർ ജോസ്.