5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: നയന്‍താരയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍

Nayanthara: നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങളാണ് നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രം​ഗത്ത് എത്തിയത്.

Nayanthara: നയന്‍താരയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍
sarika-kp
Sarika KP | Updated On: 17 Nov 2024 08:16 AM

കഴിഞ്ഞ ​ദിവസമായിരുന്നു നടൻ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാര രം​ഗത്ത് എത്തുന്നത്. തന്റെ വിവാഹ ഡോക്യുമെന്ററിയിൽ മൂന്ന് സെക്കന്റ് സിനിമാ ദെെർഘ്യം ഉപയോ​ഗിച്ചതിന് 10 കോടി ധനുഷ് ആവശ്യപ്പെട്ടുവെന്നാണ് താരത്തിന്റെ ആരോപണം. നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയൻതാര സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തന്റെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റിന് നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ക്ലിപ്പിങ്‌സും പാട്ടും, ഫോട്ടോകളും ഒന്നും ഉപയോഗിക്കാനുള്ള അനുമതി നിര്‍മാതാവായ ധനുഷ് നല്‍കുന്നില്ല, തന്നോടും വിഘ്‌നേശിനോടും ധനുഷ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എന്നും താരം പങ്കുവച്ച കത്തിൽ പറയുന്നു. ഇതിനു പിന്നാലെ നയൻതാരയ്ക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ രം​ഗത്ത് എത്തിയിരിക്കുകയാണ്. നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങളാണ് നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രം​ഗത്ത് എത്തിയത്.

ലവ്, ഫയർ തുടങ്ങിയ സ്മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാർവതി പിന്തുണ അറിയിച്ചത്. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ കത്ത് സ്റ്റോറിയായി പാർവതി പങ്കുവച്ചിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാറും കുറിച്ചു. അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്. നയ്യാണ്ടി എന്ന ചിത്രത്തില്‍ നായികയായ നസ്‌റിയ നസീം, കൊടി എന്ന ചിത്രത്തില്‍ നായികയായ അനുപമ പരമേശ്വരന്‍, ജഗമേ തന്തിരം എന്ന ചിത്രത്തില്‍ നായികയായ ഐശ്വര്യ ലക്ഷ്മി, കര്‍ണന്‍ എന്ന ചിത്രത്തില്‍ കൂടെ അഭിനയിച്ച നടി ഗൗരി കിഷന്‍ തുടങ്ങിയവരെല്ലാം.

Also Read-Parvathy Thiruvothu: നയൻതാരയ്ക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്; ധനുഷിനെതിരായ കത്ത് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി

അതേസമയം നയൻതാരയുടെ 40-ാം ജന്മദിനമായ ഈ മാസം 18-നാണ് ഡോക്യുമെന്റി പുറത്തിറക്കുന്നത്. നയൻതാര-വിഘ്‌നേശ് വിവാഹവും നടിയുടെ ജീവിതവുമാണ് ഡോക്യുമെന്റിയുടെ ഇതിവൃത്തം. “Nayanthara: Beyond the Fairy Tale” എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആണ്. 2022ലായിരുന്നു നയൻതാര- വിഘ്നേശ് ശിവൻ വിവാഹം നടന്നത്.