5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvathy Thiruvothu: നയൻതാരയ്ക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്; ധനുഷിനെതിരായ കത്ത് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി

Parvathy Thiruvothu Shows Support to Nayanthara: ഡോക്യൂമെന്ററിയിൽ വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതിനാണ് 10 കോടിയുടെ നോട്ടീസ് ധനുഷ് അയച്ചതെന്നും, അദ്ദേഹത്തിന് എന്നോടും വിഘ്‌നേശ് ശിവനോടും പകയാണെന്നും നയൻ‌താര വെളിപ്പെടുത്തി.

Parvathy Thiruvothu: നയൻതാരയ്ക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്; ധനുഷിനെതിരായ കത്ത് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി
പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി (Image Credits: Parvathy Thiruvothu Instagram, Facebook)
nandha-das
Nandha Das | Updated On: 16 Nov 2024 16:36 PM

ധനുഷുമായുള്ള പ്രശ്നത്തിൽ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നയൻതാരയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് താരം അവർക്ക് പിന്തുണ അറിയിച്ചത്. നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ ധനുഷിനെതിരെ ശക്തമായ വിമർശനവുമായി നയൻ‌താര രംഗത്തെത്തിയിരുന്നു.

പാർവതിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ധനുഷിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്ത് നയൻ‌താര തന്റെ ഔദ്യോഗിക സമൂഹ മാധ്യമത്തിലാണ് പങ്കുവെച്ചത്. നയൻതാരയും നടൻ വിഘ്‌നേശ് ശിവനും പ്രണയത്തിലാകുന്നത്‌ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത് നയൻ‌താര നായികയായ ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. നെറ്റ്ഫ്ലിക്സിൽ ഉടൻ റിലീസാകാൻ ഇരിക്കുന്ന നയൻ‌താര-വിഘ്‌നേശ് ശിവൻ വിവാഹ ഡോക്യൂമെന്ററിയായ “Nayanthara: Beyond the Fairy Tale”-ൽ ‘നാനും റൗഡി താൻ’എന്ന സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചത്. ഇതിനുള്ള മറുപടിയായാണ് താരം ഇൻസ്റ്റാഗ്രാമിൽ കത്ത് പങ്കുവെച്ചത്.

ALSO READ: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര

ഡോക്യൂമെന്ററിയിൽ വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതിനാണ് 10 കോടിയുടെ നോട്ടീസ് ധനുഷ് അയച്ചതെന്നും, അദ്ദേഹത്തിന് എന്നോടും വിഘ്‌നേശ് ശിവനോടും പകയാണെന്നും നയൻ‌താര വെളിപ്പെടുത്തി. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ ക്യാമറയിൽ ഷൂട്ട് ചെയ്ത വീഡിയോ മാത്രമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും താരം വ്യക്തമാക്കി. മറ്റുള്ളവർക്ക് അറിയാത്ത പകയുടെ മുഖം ധനുഷിന് ഉണ്ട്. പകർപ്പവകാശം എന്ന് പറഞ്ഞ് രാജ്യത്തെ കോടതികളിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദെെവത്തിന്റെ കോടതിയിൽ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരുമെന്നും നയൻതാരയുടെ കുറിപ്പിൽ പറയുന്നു.

 

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

 

അതേസമയം, ഭരത് ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മരിയാൻ’ എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി അഭിനയിച്ചത് പാർവതി തിരുവോത്തായിരുന്നു. വിക്രം നായകനായ ‘തങ്കലാൻ’ എന്ന തമിഴ് ചിത്രമാണ് പാർവതി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.