Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

Jharkhand Election Results 2024 : വോട്ടേണ്ണൽ ആരംഭിച്ച ഘട്ടത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നേട്ടമുണ്ടാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മിനിറ്റുകൾക്കകം ഇന്ത്യാ സഖ്യം തിരികെയെത്തുകയായിരുന്നു.

Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ഇന്ത്യ സഖ്യത്തിന് മുന്നേറ്റം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് (image credits: PTI)

Updated On: 

23 Nov 2024 16:20 PM

എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ തേരോട്ടം. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി ഝാർഖണ്ഡിൽ വിജയത്തിലേക്ക് കുതിക്കുന്നു. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 56 സീറ്റിൽ മുന്നിൽ നിൽക്കുകയാണ്. 24 സീറ്റ് നേടി എൻഡിഎ സഖ്യം തൊട്ടുപിന്നാലെ നിൽക്കുന്നു.വോട്ടേണ്ണൽ ആരംഭിച്ച ഘട്ടത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നേട്ടമുണ്ടാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മിനിറ്റുകൾക്കകം ഇന്ത്യാ സഖ്യം തിരികെയെത്തുകയായിരുന്നു.

ഉച്ചയ്ക്ക് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ നേതൃത്വത്തിലുള്ള ജെഎംഎം 31 സീറ്റുകളിലും കോൺഗ്രസ് 16 സീറ്റുകളിലും ആർജെഡി 5 സീറ്റുകളിലും സിപിഐ (എംഎൽ) 2 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം 55 സീറ്റുകളുമായി ഭൂരിപക്ഷം മറികടക്കുന്നു. ബിജെപി 24 സീറ്റുകളിലും സഖ്യകക്ഷികൾ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു. ഇതുവരെയുള്ള 81 നിയമസഭാ സീറ്റുകളിലേക്കും ട്രെൻഡുകൾ പുറത്തുവന്നിട്ടുണ്ട്. വൈകാതെ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പൂർണ ചിത്രം പുറത്തുവരുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് അസംബ്ലി മണ്ഡലത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നിട്ട് നിൽക്കുകയാണ്.

Also Read-Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം

ജെഎംഎം സഖ്യത്തിൽ ജാർഖണ്ഡ് മുക്തി മോർച്ച, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കോൺഗ്രസ്), രാഷ്ട്രീയ ജനതാദൾ (ആർജെഡി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് – ലെനിനിസ്റ്റ്) എന്നിവ ഉൾപ്പെടുന്നു. ബിജെപി, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നീ പാർട്ടികൾ ഉൾപ്പെടുന്നതാണ് എൻഡിഎ സഖ്യം.

അതേസമയം രണ്ട് ​ഘട്ടങ്ങളിലായാണ് ജാർഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടേടുപ്പ് നടന്നത്. നവംബർ 13ന് ഒന്നാംഘട്ട് തിരഞ്ഞെടുപ്പും.നവംബർ 20ന് രണ്ടാംഘട്ട വോട്ടെടുപ്പും നടന്നു. ആദ്യ റൗണ്ടിൽ 43 സീറ്റുകളിലും രണ്ടാം റൗണ്ടിൽ 38 സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളിലായി 67.74 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനം രൂപികരിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമായിരുന്നു ഇത്. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ജാർഖണ്ഡിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. ജാർഖണ്ഡിൽ ബിജെപിയും സഖ്യകക്ഷികളും ജയിക്കുമെന്ന് നാല് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. രണ്ട് ഏജൻസികൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സഖ്യത്തിന് അനുകൂലമായിരുന്നു. കടുത്ത പോരാട്ടമായതിനാൽ സീറ്റുകളുടെ അന്തരം കുറയുമെന്നും തൂക്ക് സഭയ്ക്ക് സാദ്ധ്യതയുണ്ടെന്ന പ്രവചനവും പുറത്തുവന്നിരുന്നു.

Related Stories
Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ