5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം

Maharashtra Assembly Election Result 2024 Mahayuti Win: 288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് ഒറ്റഘട്ടമായി കഴിഞ്ഞ നവംബർ 20നാണ് തിരഞ്ഞെടുപ്പ് നടന്നത്. 66.05 ആയിരുന്നു പോളിങ് ശതമാനം. 2019ലെ പോളിങ് ശതമാനം 61.4 ആയിരുന്നു. 74 സീറ്റുകളിലും കോൺഗ്രസും ബിജെപിയും നേരിട്ടാണ് മത്സരം.

Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം
neethu-vijayan
Neethu Vijayan | Published: 23 Nov 2024 12:58 PM

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയത്തിലേക്ക് മഹായുതി മുന്നേറുന്നത്. ബിജെപിയുടെയും ശിവസേന ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെ എൻസിപി വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 288 സീറ്റുകളിൽ 217-ലും മുന്നിട്ടുനിൽക്കുകയാണ്. മഹായുതിക്കുള്ളിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. മത്സരിച്ച 149 സീറ്റുകളിൽ 128ലും കാവി പാർട്ടി ലീഡ് ചെയ്യുന്നു.

145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ മഹായുതി ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചിരുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ തീർത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളിൽ വെറും 60 സീറ്റുകളിൽ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റമുണ്ടായിരുന്നത്.

ബിജെപി സ്ഥാനാർഥികളായ ദേവേന്ദ്ര ഫഡ്‌നവിസ് നാഗ്പുർ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാൻ ബോഖറിലും ചന്ദ്രകാന്ത് പാട്ടീൽ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനിൽക്കുന്നു. കോപ്രി പാച്ച്പഖഡിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിണ്ഡേയും ബാരാമതിയിൽ അജിത് പവാറും മുന്നിലാണ്.

288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് ഒറ്റഘട്ടമായി കഴിഞ്ഞ നവംബർ 20നാണ് തിരഞ്ഞെടുപ്പ് നടന്നത്. 66.05 ആയിരുന്നു പോളിങ് ശതമാനം. 2019ലെ പോളിങ് ശതമാനം 61.4 ആയിരുന്നു. 74 സീറ്റുകളിലും കോൺഗ്രസും ബിജെപിയും നേരിട്ടാണ് മത്സരം.