SSC CGL RESULT 2024 : കേന്ദ്രസര്‍വീസില്‍ 17727 ഒഴിവുകള്‍, സിജിഎല്‍ ആദ്യ ഘട്ട റിസല്‍ട്ട് പുറത്ത്, അടുത്ത കടമ്പ എങ്ങനെ, എപ്പോള്‍ ?

SSC CGL Tier 1 Result 2024 Declared : ഒക്‌ടോബർ മൂന്നിന് പ്രൊവിഷണൽ ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. ഒക്‌ടോബർ മൂന്നിനും എട്ടിനുമിടയിൽ ഒബ്ജക്ഷന്‍ ഉന്നയിക്കാൻ ഉദ്യോഗാർഥികൾക്ക് അനുമതി നൽകിയിരുന്നു. ഒക്ടോബര്‍ എട്ടിന് ഒബ്ജക്ഷന്‍ വിന്‍ഡോ അടച്ചു

SSC CGL RESULT 2024 : കേന്ദ്രസര്‍വീസില്‍ 17727 ഒഴിവുകള്‍, സിജിഎല്‍ ആദ്യ ഘട്ട റിസല്‍ട്ട് പുറത്ത്, അടുത്ത കടമ്പ എങ്ങനെ, എപ്പോള്‍ ?

പ്രതീകാത്മക ചിത്രം

Updated On: 

07 Dec 2024 07:16 AM

ദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) ആദ്യഘട്ട പരീക്ഷയുടെ ഫലം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) പുറത്തുവിട്ടു. കേന്ദ്ര സർക്കാരിൻ്റെ 17727 ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്.

കട്ട് ഓഫ് മാർക്ക്

  • എസ്‌സി: 126.45554
  • എസ്ടി: 111.88930
  • ഒബിസി: 146.26291
  • ഇഡബ്ല്യുഎസ്‌: 142.01963
  • യുആര്‍: 153.18981
  • ഇഎസ്എം: 69.92674
  • ഒഎച്ച്‌: 113.10008
  • എച്ച്എച്ച്‌: 64.79156

കട്ട് ഓഫ് മാർക്ക് (സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II)

  • എസ്ടി: 134.49545
  • ഒബിസി: 161.13462
  • ഇഡബ്ല്യുഎസ്‌: 163.50858
  • യുആർ: 170.65672
  • എച്ച്എച്ച്‌: 60.66162
  • വിഎച്ച് 92.05218
  • മറ്റ്-പിഡബ്ല്യുഡി: 40.30795

സിജിഎല്‍ ആദ്യ ഘട്ട പരീക്ഷ (ടയര്‍ 1) സെപ്തംബര്‍ ഒമ്പത് മുതല്‍ 24 വരെയാണ് നടത്തിയത്. www.ssc.gov.in എന്ന വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ഒക്‌ടോബർ മൂന്നിന് പ്രൊവിഷണൽ ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. ഒക്‌ടോബർ മൂന്നിനും എട്ടിനുമിടയിൽ ഒബ്ജക്ഷന്‍ ഉന്നയിക്കാൻ ഉദ്യോഗാർഥികൾക്ക് അനുമതി നൽകിയിരുന്നു. ഒക്ടോബര്‍ എട്ടിന് ഒബ്ജക്ഷന്‍ വിന്‍ഡോ അടച്ചു. വിവിധ കോടതി ഉത്തരവുകൾ പാലിച്ച് 146 സ്ഥാനാർത്ഥികളുടെ ടയർ I ഫലം തടഞ്ഞുവച്ചു.

ഒബ്ജക്റ്റീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരുന്നു ടയര്‍ 1 പരീക്ഷയില്‍ ഉണ്ടായിരുന്നത്. ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. ഓരോ വിഭാഗത്തിലും 25 ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. പരമാവധി 200 മാര്‍ക്ക് (ഓരോ വിഭാഗത്തിലും പരമാവധി 50 മാര്‍ക്ക് വീതം) ആണ് ഉണ്ടായിരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/നിയമപരമായ ബോഡികൾ/ട്രിബ്യൂണലുകൾ തുടങ്ങിയവയില്‍ പരീക്ഷ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും.

പരീക്ഷ നടത്തിയത് വിവിധ ഷിഫ്റ്റുകളിലായാണ്. അതുകൊണ്ട് തന്നെ, നോര്‍മലൈസേഷന്‍ നടത്തിയാണ് ആദ്യ ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 2025 ജനുവരി 18, 19, 20 തീയതികളിൽ നടക്കാനിരിക്കുന്ന ടയർ 2 പരീക്ഷയ്ക്ക് ആകെ 186,509 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: പ്ലസ്‌ടുവും ബിരുദവും ഏതുമാകട്ടെ, ഇനി ഇഷ്ടവിഷയങ്ങളിൽ ബിരുദവും പിജിയും പഠിക്കാം; അടിമുടി മാറ്റങ്ങളുമായി യുജിസി

അടുത്ത കടമ്പ

ജനുവരിയില്‍ നടക്കുന്ന ടയര്‍ 2 പരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇനി പൂര്‍ത്തിയാക്കേണ്ടത്. എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനടക്കം നടക്കും.

സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, മറ്റ് മന്ത്രാലയങ്ങള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, നാര്‍ക്കോട്ടിക്‌സ് സെന്‍ട്രല്‍ ബ്യൂറോ തുടങ്ങി വിവിധ ഇടങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ