CBSE Exam 2025 : സിബിഎസ്ഇ പരീക്ഷ ഇങ്ങെത്തി; എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ടത്‌

CBSE Exam 2025 guidelines : ഈ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും. കര്‍ശന നിര്‍ദ്ദേശങ്ങളാണ് പരീക്ഷയ്ക്ക് മുന്നോടിയായി സിബിഎസ്ഇ പുറപ്പെടുവിച്ചിരിക്കുന്നത്. . പരീക്ഷകളുടെ സമഗ്രത ഉറപ്പാക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

CBSE Exam 2025 : സിബിഎസ്ഇ പരീക്ഷ ഇങ്ങെത്തി; എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ടത്‌

പ്രതീകാത്മക ചിത്രം

Updated On: 

27 Jan 2025 18:52 PM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഏതാണ്ട് രണ്ടാഴ്ചകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഏകദേശം 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും, സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് അനുവദനീയമാതയും, നിരോധിച്ചതുമായ വസ്തുക്കള്‍, ഡ്രസ് കോഡ് തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരീക്ഷാ ഹാളുകളില്‍ ഇലക്ട്രോണിക് ഡിവൈസുകളോ, മൊബൈല്‍ ഫോണുകളോ കൊണ്ടുവരുന്നത് ബോര്‍ഡ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മൊബൈൽ ഫോണോ ഇലക്ട്രോണിക് ഉപകരണമോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ കൈവശം വച്ചാൽ ആ വിദ്യാര്‍ത്ഥിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രണ്ട് വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്യും.

ഇത്തരം സാഹചര്യങ്ങളില്‍ നിലവില്‍ ഒരു വര്‍ഷത്തേക്ക് പരീക്ഷ എഴുതുന്നതിനായിരുന്നു വിലക്ക്. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഈ വര്‍ഷത്തെയും, അടുത്ത വര്‍ഷത്തെയും പരീക്ഷകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.

ട്രാന്‍സ്‌പെരന്റ് പൗച്ച്, ജോമട്രി/പെന്‍സില്‍ ബോക്‌സ്, പേന, സ്‌കെയില്‍, റൈറ്റിംഗ് പാഡ്, ഇറേസര്‍ തുടങ്ങിയവയും, അനലോഗ് വാച്ച്, ട്രാന്‍സ്‌പെരന്റ് വാട്ടര്‍ ബോട്ടില്‍ എന്നിവയും, റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ ഐഡന്റിറ്റി പ്രൂഫും അനുവദനീയമാണ്.

Read Also : കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്രിന്റ് ചെയ്തതോ, എഴുതിയതോ കടലാസുകള്‍, പേപ്പര്‍ കഷണങ്ങള്‍, പെന്‍ ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് പെന്‍, സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോ ഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച്, ക്യാമറ തുടങ്ങിയവ അനുവദിക്കില്ല.

വാലറ്റ്, ഹാന്‍ഡ്ബാഗ്, പൗച്ചുകള്‍, ഫുഡ് പാക്കറ്റുകള്‍ തുടങ്ങിയവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല. നിരോധിത വസ്തുക്കളുമായി പ്രവേശിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും സിബിഎസ്ഇ മുന്നറിയിപ്പ് നൽകി. പരീക്ഷകളുടെ സമഗ്രത ഉറപ്പാക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

“വിദ്യാർത്ഥികളുടെ അക്കാദമിക് താൽപ്പര്യത്തിന് ശരിയായ രീതിയില്‍ പരീക്ഷ നടത്തണം. അതനുസരിച്ച്, സിബിഎസ്ഇ വിശദമായ ഒരു ‘അൺഫെയർ മീൻസ് നിയമങ്ങൾ’ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളെയും പരീക്ഷയുടെ ധാര്‍മികത, നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ച് അറിയിക്കുന്നത് അഭികാമ്യമാണ്. അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും എല്ലാ പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട് പൊതു അവബോധം സൃഷ്ടിക്കണം”-ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍