5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Calicut University 3rd Semester Result: കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Calicut University 3rd Semester Exam Results: ഫലങ്ങൾ .യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്, അവരവരുടെ രജിസ്റ്റർ നമ്പർ മാത്രം നൽകി നിങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കും

Calicut University 3rd Semester Result: കാലിക്കറ്റ് യൂണിവേഴ്സിറ്റി  മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Calicut University 3rd SemesterImage Credit source: Social Media
arun-nair
Arun Nair | Updated On: 27 Jan 2025 18:37 PM

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2024 നവംബറിൽ നടത്തിയ റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ തുടങ്ങിയ വിവിധ യുജി കോഴ്‌സുകളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. ഫലങ്ങൾ സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uoc.ac.in-ൽ പരിശോധിക്കാം. അവരവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലങ്ങൾ പരിശോധിക്കാം. അപേക്ഷകർക്ക് വിവിധ യുജി, പിജി കോഴ്സുകളുടെ സെമസ്റ്റർ/വാർഷിക ഫലങ്ങൾ ഓൺലൈനായി വെബ്സൈറ്റിൽ പരിശോധിക്കാം. ഫലങ്ങൾ പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മൂന്നാം സെമസ്റ്റർ ഫലങ്ങൾ PDF ഡൗൺലോഡ് ചെയ്യുന്ന വിധം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റായ uoc.ac.in. സന്ദർശിക്കുക

ഘട്ടം 2: മെനു ബാറിൽ നൽകിയിരിക്കുന്ന ‘സ്റ്റുഡൻ്റ് സോൺ’ സെഗ്‌മെൻ്റ് തിരഞ്ഞെടുക്കുക.

ഘട്ടം 3: എക്സാംസിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ഇവിടെ നൽകിയിരിക്കുന്ന പരീക്ഷാ ഫല വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4: നിങ്ങളുടെ കോഴ്സ് തിരഞ്ഞെടുത്ത് ഫലത്തിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: രജിസ്റ്റർ നമ്പർ, സുരക്ഷാ കോഡ് എന്നിവ നൽകു ഫലം അറിയുക

ഘട്ടം 6: ഫലങ്ങൾ പരിശോധിച്ച് ഭാവി റഫറൻസിനായി PDF ഡൗൺലോഡ് ചെയ്യുക.

ബി.ടെക് ഫലങ്ങൾ

കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലുള്ള വിവിധ എഞ്ചിനിയറിംഗ് കോളേജുകളിലെ പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ബി.ടെക്. – രണ്ട് ആറ് സെമസ്റ്ററുകൾ (2019 സ്‌കീം) ഏപ്രിൽ 2024. ഏഴാം സെമസ്റ്റർ, ഏപ്രിൽ 2021, ഏപ്രിൽ 2022, നവംബർ 2022 എന്നീ പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകൾ വിവിധ സർവകലാശാലാ സെൻ്ററുകളിൽ എന്നിവിടങ്ങളിൽ പുനർ പരീക്ഷയ്ക്കുള്ള എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ട്, നാല് സെമസ്റ്റർ ( 2018, 2019, 2020 പ്രവേശനം ) ബി. എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് മുതലായവ പരീക്ഷാഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.