5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Personal Loan Factors: പ്രതിമാസ വരുമാനം എത്രയാണ്? ഈ തുകയുണ്ടെങ്കിൽ 40 ലക്ഷം രൂപ വരെ ലോൺ നേടാം

How To Get a Personal Loan: മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ നിരക്ക് അല്‍പം കൂടുതലാണ്. 12 മുതല്‍ 18 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിന് മുമ്പ് ഓരോ ബാങ്കിന്റെയും വായ്പ നിരക്ക് പരസ്പരം താരതമ്യം ചെയ്യുന്നതാണ് നല്ലത്.

Personal Loan Factors: പ്രതിമാസ വരുമാനം എത്രയാണ്? ഈ തുകയുണ്ടെങ്കിൽ 40 ലക്ഷം രൂപ വരെ ലോൺ നേടാം
ഇന്ത്യന്‍ നാണയം (DEV IMAGES/Moment/Getty Images)
Follow Us
shiji-mk
SHIJI M K | Published: 29 Sep 2024 18:33 PM

പണത്തിന് ആവശ്യമില്ലാത്തവരായി ആരാണുള്ളത്. എന്നാല്‍ ഇങ്ങനെ പണത്തിന് ആവശ്യം വരുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ നമുക്ക് ആകെ ടെന്‍ഷനായിരിക്കും. പണം കണ്ടെത്താന്‍ വഴിയില്ലാതെ വിഷമിക്കാറില്ലേ. പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ പലപ്പോഴും കൂട്ടുകാരോടോ അല്ലെങ്കില്‍ നാട്ടുകാരോടോ കടം വാങ്ങിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ വലിയ തുക ആവശ്യമായി വരുമ്പോള്‍ ബാങ്കുകളെ ആശ്രയിക്കേണ്ടതായി വരും. വലിയ തുക ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ വ്യക്തിഗത വായ്പകളാണ് (Personal Loan)  പലപ്പോഴും നമുക്ക് തുണയാകുന്നത്.

മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ നിരക്ക് അല്‍പം കൂടുതലാണ്. 12 മുതല്‍ 18 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിന് മുമ്പ് ഓരോ ബാങ്കിന്റെയും വായ്പ നിരക്ക് പരസ്പരം താരതമ്യം ചെയ്യുന്നതാണ് നല്ലത്.

Also Read: Gold Limit : വിവാഹം കഴിഞ്ഞവർക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാനാകും?

എത്ര രൂപ വരെ വായ്പ ലഭിക്കും

ഓരോ വ്യക്തിയുടെയും പ്രതിമാസ വരുമാനത്തിന്റെ നിശ്ചിത ഇരട്ടി തുകയാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പയായി നല്‍കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ പ്രതിമാസ വരുമാനത്തിന്റെ ഇരുപത് മടങ്ങ് വരെ വായ്പയായി നല്‍കുന്നുണ്ട്. അതായത്, നിങ്ങളുടെ പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയാണെങ്കില്‍ 20 ലക്ഷം രൂപയോ അല്ലെങ്കില്‍ 30 ലക്ഷം രൂപയോ വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്.

ഇനിയിപ്പോള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം 25,000 രൂപയാണെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഇരുപത് മടങ്ങ് ഇരട്ടിയായി ലോണുകള്‍ ലഭിക്കുമ്പോള്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയുള്ള ഒരാള്‍ക്ക് 40 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പ ലഭിക്കുക.

ഇതുമാത്രമല്ല, വ്യക്തിഗത വായ്പയുടെ പരിധിയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് വിധേയമാണെന്ന കാര്യം ഉറപ്പുവരുത്തണം. അതായത് ചില ബാങ്കുകള്‍ പരമാവധി 25 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പ നല്‍കുക. എന്നാല്‍ മറ്റുചില ബാങ്കുകള്‍ 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ നല്‍കും. ആക്‌സിസ് ബാങ്ക് 40 ലക്ഷം രൂപ വരെ ലോണ്‍ നല്‍കുമ്പോള്‍ ഐസിഐസിഐ ബാങ്ക് 50 ലക്ഷം രൂപയാണ് ലോണ്‍ നല്‍കുന്നത്.

വ്യക്തിഗത വായ്പ നിര്‍ണയിക്കുന്നതെങ്ങനെ?

വ്യക്തിഗത വായ്പയുടെ അളവ് നിര്‍ണയിക്കുന്നതിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

പ്രതിമാസ വരുമാനം

ഓരോ വ്യക്തിക്കും അയാളുടെ പ്രതിമാസ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് വ്യക്തിഗത വായ്പ ലഭിക്കുന്നത്. നിങ്ങളുടെ വരുമാനം ഉയര്‍ന്നതാണെങ്കില്‍ വായ്പയായി ഉയര്‍ന്ന സംഖ്യ ലഭിക്കുകയും കുറവാണെങ്കില്‍ വായ്പ തുക കുറയുകയും ചെയ്യും.

ക്രെഡിറ്റ് സ്‌കോര്‍

നമുക്ക് വായ്പ ലഭിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ ഉയര്‍ന്ന വായ്പയാണ് ഓരോ വ്യക്തിക്കും ലഭിക്കുക. നിങ്ങളുടെ ലോണ്‍ തിരിച്ചടവ് ശേഷിയെയാണ് ക്രെഡിറ്റ് സ്‌കോര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്.

നിലവിലെ ലോണുകള്‍

തിരിച്ചടവ് നടത്തികൊണ്ടിരിക്കുന്ന ലോണുകള്‍ ഉണ്ടെങ്കില്‍ ഇതും നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനെ സ്വാധീനിക്കും.

വ്യക്തിഗത വായ്പയുടെ ഗുണങ്ങള്‍

 

Also Read: October Bank Holiday: ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ ബാങ്കുകൾക്ക് അവധി എത്ര ​ദിവസം?

ആവശ്യം എന്തുമാകാം

നിങ്ങള്‍ എന്തിനാണ് വായ്പ എടുക്കുന്നത് എന്നത് വ്യക്തിഗത വായ്പയില്‍ ഒരു വിഷയമാകില്ല. ലോണായി ലഭിച്ച തുക ആശുപത്രി, വീടുപണിയല്‍, വിവാഹം, അവധി ആഘോഷിക്കല്‍ തുടങ്ങി എന്തിന് വേണ്ടി വേണമെങ്കിലും ചെലവഴിക്കാനുള്ള അവകാശം ലോണെടുത്ത വ്യക്തിക്ക് ഉണ്ടായിരിക്കും.

പണിപെടേണ്ടതില്ല

മറ്റ് വായ്പകളെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്ന വായ്പയാണിത്. എല്ലാ ബാങ്കുകളിലും വ്യക്തിഗത വായ്പാ നടപടി വളരെ എളുപ്പമുള്ളതാണ്.

ഈട് വേണ്ട

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങള്‍ ഈടായി ഒന്നും തന്നെ നല്‍കേണ്ടതില്ല. അതുകൊണ്ട് തന്നെ ജപ്തിയെ കുറിച്ചുള്ള ടെന്‍ഷന്റെ ആവശ്യവുമില്ല.

Latest News