5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Gold Limit : വിവാഹം കഴിഞ്ഞവർക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാനാകും?

Gold Keeping Limit in India: മറ്റ് വസ്തുക്കളെ പോലെ അല്ല. ഒരാളുടെ പക്കൽ സൂക്ഷിക്കാവുന്ന സ്വർണ്ണത്തിന് രാജ്യത്ത് കൃത്യമായ പരിധിയുണ്ട്. അതിൽ വിവാഹിതരായവർ, അവിവാഹിതർ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്

Gold Limit : വിവാഹം കഴിഞ്ഞവർക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാനാകും?
Represental Image | Credit: Fanatic Studio, Getty Images
Follow Us
arun-nair
Arun Nair | Published: 26 Sep 2024 08:54 AM

ഇന്ത്യയിൽ സ്വർണ്ണം എന്നത് ഒരു ആഭരണം എന്ന നിലയിൽ മാത്രമല്ല നിക്ഷേപമെന്ന നിലയിലും മുന്നിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ സ്വർണ ഉപഭോഗം വളരെ അധികം കൂടുതലുമാണ്. വില മുകളിലേക്ക് കയറുന്നുണ്ടെങ്കിലും സ്വർണം വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെയും കുറവുകൾ ഒന്നും തന്നെ വന്നിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിവാഹമോ, വിശേഷ ദിവസങ്ങളോ സ്വർണ്ണം വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്.

സ്വർണ്ണത്തിന് പരിധി

മറ്റ് വസ്തുക്കളെ പോലെ അല്ല. ഒരാളുടെ പക്കൽ സൂക്ഷിക്കാവുന്ന സ്വർണ്ണത്തിന് രാജ്യത്ത് കൃത്യമായ പരിധിയുണ്ട്. അതിൽ വിവാഹിതരായവർ, അവിവാഹിതർ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഓരോരുത്തർക്കും പരിധി വ്യത്യസ്തമായിരിക്കും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൻ്റെ നിയമപ്രകാരം ഒരാൾക്ക് എത്ര സ്വർണം സൂക്ഷിക്കാമെന്നതിൽ കൃത്യമായ മാർഗ നിർദ്ദേശമുണ്ട്. അതെങ്ങനെയാണെന്ന് നോക്കാം

ALSO READ: Today Gold Rate: കയറി കയറി എങ്ങോട്ടേക്കാണോ എന്തോ! അടിച്ചു കയറി സ്വർണ വില; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്

വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം വരെ സ്വർണാഭരണങ്ങൾ കൈവശം വെയ്ക്കാം, ഏകദേശം 60 പവനും 70 പവനും ഇടയിൽ വരും ഇത് നേരെമറിച്ച്, അവിവാഹിതരായ പെൺകുട്ടികളാണെങ്കിൽ 250 ഗ്രാം വരെ സ്വർണ്ണമോ ആഭരണങ്ങളോ അവരുടെ പക്കൽ സൂക്ഷിക്കാം അതായത് ഏകദേശം 31 പവനും 2 ഗ്രാമും. അതേസമയം വിവാഹിതനായാലും അവിവാഹിതനായാലും ഒരാൾക്ക് 100 ഗ്രാം വരെ സ്വർണം തൻ്റെ പക്കൽ സൂക്ഷിക്കാം.

ആദായനികുതി

മേൽപ്പറഞ്ഞ പരിധിയിൽ കൂടുതൽ കൂടുതൽ സ്വർണം നിങ്ങളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയാൽ, അധിക സ്വർണത്തിന് ആദായ നികുതി ബാധകമായിരിക്കും. മാത്രമല്ല നിങ്ങൾക്ക് പാരമ്പര്യമായി കൈമാറി വന്ന സ്വർണ്ണമാണെങ്കിൽ അതും നികുതി രഹിതമാണ്, എന്നാൽ നിങ്ങൾ ആ സ്വർണം വിൽക്കുകയാണെങ്കിൽ, നികുതി ബാധകമായിരിക്കും. നിയമപരമായ വിൽപത്രമോ മറ്റ് തെളിവുകളോ ഇതിന് നൽകണം.

സ്വർണം വീട്ടിൽ സൂക്ഷിക്കണോ

സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഒരിക്കലും സുരക്ഷിതമായ ഒന്നല്ല. ഇതിന് ഏറ്റവും അനുയോജ്യം ദേശ സാത്കൃത ബാങ്കുകളുടെ ലോക്കറുകളാണ്. നിശ്ചിത വാടക നൽകി നിങ്ങൾക്ക് സ്വർണം ഇവിടെ സൂക്ഷിക്കാനാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇതിന് ബാങ്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. സ്വർണ വില കൂടിയിരിക്കുന്ന സമയമായതിനാൽ തന്നെ പരാമവധി സ്വർണവും വീടുകളിൽ നിന്നും ബാങ്കുകളിലേക്ക് മാറ്റുന്നതാണ് നല്ലത്.

സ്വർണവില

ഒരു ഗ്രാം സ്വർണത്തിൻ്റെ നിലവിലെ വില 7000 ആണ്. അതായത് ഒരു പവന് 56000 രൂപ. പണിക്കൂലിയും ടാക്സും അടക്കം സ്വർണം വാങ്ങുമ്പോൾ 60000-ന് മുകളിൽ നിങ്ങൾക്ക് ചിലവാകും എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും സ്വർണ വില കൂടുമെന്നാണ് കരുതുന്നത്.

Latest News