Pooja Bumper 2024: ഒരു രാത്രി, ഒരായിരം പ്രതീക്ഷകള്‍ ! തിരുവോണം ബമ്പര്‍ നേടിയത് കര്‍ണാടക സ്വദേശി; പൂജാ ബമ്പര്‍ ആരു കൊണ്ടുപോകും ?
Pooja Bumper BR 100 2024: ഏതാണ്ട് 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഭൂരിപക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. അവശേഷിക്കുന്നത് നറുക്കെടുപ്പിന് മുന്നായി വിറ്റുതീര്‍ക്കാമെന്നാണ് ലോട്ടറിക്കച്ചവടക്കാരുടെ പ്രതീക്ഷ
നാളെ നറുക്കെടുക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ആരെ തുണയ്ക്കും ? ബമ്പര്‍ എടുത്തവരെല്ലാം കാത്തിരിപ്പിലാണ്. ഈ രാത്രി പ്രതീക്ഷകളുടേതാണ്. നാളെ നറുക്കെടുപ്പ് ഫലം പുറത്തു വരുന്നത് വരെ മനസില്‍ ഒരായിരം കണക്കുകൂട്ടലുകളും ഉണ്ടാകും. അതുവരെ മോഹങ്ങള്‍ തളിരിടും. അറിയാതെ ചില സ്വപ്‌നങ്ങള്‍ കണ്ടുപോകും. ലോട്ടറി എടുത്താല്‍ അത് നറുക്കെടുക്കുന്നത് വരെ പ്രതീക്ഷകളാണ്. എന്നാല്‍ അതിനു ശേഷം പലര്‍ക്കും നിരാശയമുണ്ടാകാം. ഇത് ഒരു ഭാഗ്യപരീക്ഷണമാണ്. ചിലരെ മാത്രം തുണയ്ക്കുന്ന ഭാഗ്യം.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാല്‍ നികുതി ഈടാക്കിയതിന് ശേഷം അത്രയും കൈയ്യില്‍ കിട്ടില്ലെങ്കിലും, 12 കോടിയോളം പോന്ന സ്വപ്‌നങ്ങള്‍ ഇന്ന് പലരും നെയ്തുകൂട്ടും. അതില്‍ മലയാളികള്‍ മാത്രമായിരിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ടാകും.
കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കടക്കം പല തവണ ലോട്ടറി അടിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കേരള ലോട്ടറിയുടെ ഖ്യാതി മറ്റ് സംസ്ഥാനങ്ങളിലും പ്രശസ്തമാണ്. അടുത്തിടെ നടന്ന തിരുവോണം ബമ്പര്‍ നേടിയത് കര്‍ണാടക സ്വദേശി അല്‍ത്താഫിനായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേര്‍ കേരളത്തിലെത്തി ടിക്കറ്റെടുക്കാറുണ്ട്. കൂടുതല്‍ പേരും പാലക്കാട്ടെത്തിയാണ് ടിക്കറ്റെടുക്കുന്നത്. അതുകൊണ്ട് പാലക്കാട് വന്‍ വില്‍പനയാണ് രേഖപ്പെടുത്തുന്നത്. എന്തായാലും നാളെ ഫലമറിയാം. 12 കോടിയുടെ ഭാഗ്യവാന്‍/ഭാഗ്യവതി ആരാണെന്നും നാളെ വ്യക്തമാകും.
പോയാല്‍ 300 രൂപ, കിട്ടിയാല്‍…!
300 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നതാണ്. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചത് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണം.ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണം. JA, JB, JC, JD, JE എന്നീ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയത്.
ഏതാണ്ട് 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഭൂരിപക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. അവശേഷിക്കുന്നത് നറുക്കെടുപ്പിന് മുന്നായി വിറ്റുതീര്‍ക്കാമെന്നാണ് ലോട്ടറിക്കച്ചവടക്കാരുടെ പ്രതീക്ഷ.