5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2024: വില്‍ക്കുന്നത് ബമ്പറാണോ ? എങ്കില്‍ കൂടുതല്‍ വിറ്റുപോകുന്നത് ഈ ജില്ലയില്‍ തന്നെ ! പൂജാ ബമ്പറിലും ‘ട്രെന്‍ഡി’ല്‍ മാറ്റമില്ല; കാരണമറിയാം

Pooja Bumper 2024 Sale: ബമ്പറെടുക്കാന്‍ ലോട്ടറിക്കടകളില്‍ തിരക്കേറുകയാണ്. ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യപരീക്ഷണമായതിനാല്‍ ഒന്നിലേറെ ടിക്കറ്റുകള്‍ എടുത്തവരുമുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതല്‍ വില്‍പന ഈ ജില്ലയിലാണ്‌

Pooja Bumper 2024: വില്‍ക്കുന്നത് ബമ്പറാണോ ? എങ്കില്‍ കൂടുതല്‍ വിറ്റുപോകുന്നത് ഈ ജില്ലയില്‍ തന്നെ ! പൂജാ ബമ്പറിലും ‘ട്രെന്‍ഡി’ല്‍ മാറ്റമില്ല; കാരണമറിയാം
പൂജാ ബമ്പര്‍
jayadevan-am
Jayadevan AM | Published: 03 Dec 2024 15:33 PM

പൂജാ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, ബമ്പറെടുക്കാന്‍ ലോട്ടറിക്കടകളില്‍ തിരക്കേറുകയാണ്. ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യപരീക്ഷണമായതിനാല്‍ ഒന്നിലേറെ ടിക്കറ്റുകള്‍ എടുത്തവരുമുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഏതാണ്ട് 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഭൂരിപക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. അവശേഷിക്കുന്നത് നറുക്കെടുപ്പിന് മുന്നായി വിറ്റുതീര്‍ക്കാമെന്നാണ് ലോട്ടറിക്കച്ചവടക്കാരുടെ പ്രതീക്ഷ. പതിവുപോലെ പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളും പിന്നാലെയുണ്ട്.

മുന്നില്‍ പാലക്കാട്‌

ഏറ്റവും കൂടുതല്‍ ലോട്ടറികള്‍ വില്‍ക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. ബമ്പര്‍ വില്‍പനയില്‍ കുറച്ചുനാളുകളായി പാലക്കാട് തന്നെയാണ് മുന്നില്‍. ഏതാനും മാസം മുമ്പ് നടന്ന തിരുവോണം ബമ്പര്‍ വില്‍പനയിലും പാലക്കാടായിരുന്നു മുന്നില്‍.

ALSO READ: Pooja Bumper 2024: ഈ വർഷത്തെ അവസാന ബമ്പർ ലോട്ടറിയാണേ… പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ, എവിടെ അറിയാം?

എന്നാല്‍ കൂടുതലും വിറ്റഴിക്കുന്നത് പാലക്കാടാണെങ്കിലും, അത് മുഴുവന്‍ വാങ്ങുന്നത് ആ ജില്ലയിലുള്ളവരല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ നിന്നടക്കം ബമ്പര്‍ തേടി ആളുകള്‍ എത്തുന്നതാണ് കാരണം.

കേരള ലോട്ടറിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രിയമേറുകയാണ്. കഴിഞ്ഞ തവണത്തെ തിരുവോണം ബമ്പര്‍ അടിച്ചതും മലയാളിക്കല്ലായിരുന്നു. കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കടക്കം പല തവണ ലോട്ടറി അടിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കേരള ലോട്ടറിയുടെ ഖ്യാതി മറ്റ് സംസ്ഥാനങ്ങളിലും പ്രശസ്തമാണ്. തമിഴ്‌നാടിന് ഏറ്റവും അടുത്ത ജില്ലയായതിനാലാണ് പാലക്കാട് കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലടക്കം വില്‍പന പൊടിപൊടിക്കുകയാണ്.

5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചത് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണം.ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണം. JA, JB, JC, JD, JE എന്നീ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയത്.

300 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നതാണ്. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.