5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2024: ഈ വർഷത്തെ അവസാന ബമ്പർ ലോട്ടറിയാണേ… പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ, എവിടെ അറിയാം?

Pooja Bumper Lottery Result 2024: 12 കോടിയാണ് സമ്മാനതുകയെങ്കിലും നികുതിയും കമ്മീഷനുമൊക്കെ കഴിച്ച് ഏകദേശം 6.19 കോടി രൂപയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം നേടുന്നയാളുടെ കൈയിൽ കിട്ടുക. ഓണം ബമ്പർ നറുക്കെടുപ്പ് നടന്ന ഒക്ടോബർ ഒൻപതിന് തന്നെയാണ് പൂജാ ബമ്പർ ടിക്കറ്റ് പുറത്തിറക്കിയത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് വിപണിയിലേക്ക് എത്തിച്ചത്.

Pooja Bumper 2024: ഈ വർഷത്തെ അവസാന ബമ്പർ ലോട്ടറിയാണേ… പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ, എവിടെ അറിയാം?
neethu-vijayan
Neethu Vijayan | Published: 03 Dec 2024 11:08 AM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി (Pooja Bumper Lottery) നറുക്കെടുപ്പിന് ഇനി ഒരു നാൾ മാത്രം. ഡിസംബർ നാലിന് (നാളെ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പൂജാ ബമ്പർ ബിആർ 100 ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ വർഷം നറുക്കെടുക്കുന്ന അവസാനത്തെ ബമ്പർ ലോട്ടറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. 2024ൽ നിങ്ങൾക്ക് കോടീശ്വരനാകാനുള്ള അവസാന അവസരമാണ് പൂജാ ബമ്പർ നൽകുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ഭാഗ്യാശാലിയെ കാത്തിരിക്കുന്നത്.

12 കോടിയാണ് സമ്മാനതുകയെങ്കിലും നികുതിയും കമ്മീഷനുമൊക്കെ കഴിച്ച് ഏകദേശം 6.19 കോടി രൂപയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം നേടുന്നയാളുടെ കൈയിൽ കിട്ടുക. ഓണം ബമ്പർ നറുക്കെടുപ്പ് നടന്ന ഒക്ടോബർ ഒൻപതിന് തന്നെയാണ് പൂജാ ബമ്പർ ടിക്കറ്റ് പുറത്തിറക്കിയത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് വിപണിയിലേക്ക് എത്തിച്ചത്.

ALSO READ: പൂജാ ബമ്പര്‍ എടുത്തവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടില്‍ സമ്മാനത്തുക എത്തിക്കഴിഞ്ഞും നികുതി അടയ്ക്കണോ ? ഇക്കാര്യങ്ങള്‍ അറിയണം

ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് പുറമേ ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനവും പൂജാ ബമ്പറിനുണ്ട്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) വിജയികൾക്ക് ലഭിക്കുന്നതാണ്. 5000, 1000, 500, 300 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ടിക്കറ്റിൻ്റെ വില 300 രൂപയാണ്.

രണ്ടാം സമ്മാനം ലഭിക്കുന്ന 5 പേർക്ക് 1 കോടി വീതമാണ് സമ്മാനത്തുകയെങ്കിലും നികുതി ഈടാക്കിയാൽ ഏകദേശം 60 ലക്ഷത്തോളം രൂപയാവും ലഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് പൂജ ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനത്തുക 12 കോടി രൂപയാക്കി മാറ്റായത്. അതിന് മുൻപ് 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 2023ൽ 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2023 വരെ പൂജ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വില 250 രൂപയായിരുന്നു. എന്നാൽ 2023-ൽ ടിക്കറ്റ് വില 300 രൂപയായി ഉയർത്തുകയും ചെയ്തു.

 

Latest News