Christmas New Year Bumper : പൂജാ ബമ്പര്‍ കിട്ടിയില്ലേ ? സാരമില്ല; ഇതാ വരുന്നു ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍, കോടികള്‍ വാരാം
Kerala Christmas Bumper New Year Bumper 2024-2025: കഴിഞ്ഞ വര്‍ഷം 20 കോടി രൂപയായിരുന്നു ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം. കൂടാതെ ഒട്ടനവധി മറ്റ് സമ്മാനങ്ങളുമുണ്ട്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് അന്ന് രണ്ടാം സമ്മാനം ലഭിച്ചു. ജനുവരി 24നായിരുന്നു നറുക്കെടുപ്പ്
പൂജാ ബമ്പറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം നേടിയ നമ്പര്‍ ഏതാണെന്ന് വ്യക്തമായി. എങ്കിലും ആ നമ്പറിന്റെ അവകാശി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും 12 കോടി കിട്ടുമെന്ന് കരുതി പ്രതീക്ഷിച്ചിരുന്ന പലരും നിരാശരായെന്നത് തീര്‍ച്ച. എന്നാല്‍ ബമ്പര്‍ ഭാഗ്യാന്വേഷികളോട് ഒരു വാക്ക്. നിങ്ങള്‍ നിരാശരാകേണ്ട. 12 കോടിയിലും അധികം ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഉടനെത്തും.
ക്രിസ്മസ് ബമ്പര്‍ എന്ന് പുറത്തിറക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൂജാ ബമ്പറിന് ശേഷം ഉടന്‍ തന്നെ ക്രിസ്മസ് ബമ്പറിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നതാണ് സാധാരണ രീതി. അതുകൊണ്ട്, ഏതാനും ദിവസങ്ങള്‍ക്കകം ക്രിസ്മസ് ബമ്പറിന്റെ വിതരണോദ്ഘാടനവും പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം 20 കോടി രൂപയായിരുന്നു ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം. ഇത്തവണയും 20 കോടിക്ക് അടുത്തുള്ള ഒരു തുക തന്നെ ഒന്നാം സമ്മാനം പ്രതീക്ഷിക്കാം. കൂടാതെ ഒട്ടനവധി മറ്റ് സമ്മാനങ്ങളുമുണ്ട്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് അന്ന് രണ്ടാം സമ്മാനം ലഭിച്ചു. ജനുവരി 24നായിരുന്നു നറുക്കെടുപ്പ്. 2025 ജനുവരിയിലാകും ഇത്തവണത്തെ ക്രിസ്മസ് ബമ്പര്‍ നറുക്കെടുക്കുന്നത്.
ALSO READ: ഭാഗ്യവാനേ… നിങ്ങളുടെ നമ്പർ ഇതിലുണ്ടോ? പൂജാ ബമ്പർ ഫലം പുറത്ത്; വിശദവിവരങ്ങൾ അറിയാം
പൂജാ ബമ്പര്‍ ആരു കൊണ്ടുപോയി ?
പൂജാ ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. ഇതേ നമ്പറിലുള്ള മറ്റ് സീരിസുകളിലുള്ള ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കും. JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനം ലഭിച്ചു. ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265 എന്നീ നമ്പറിലുള്ള ടിക്കറ്റുകള്‍ക്ക് മൂന്നാം സമ്മാനം ലഭിച്ചു. പത്ത് ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുക.
കായംകുളത്ത് നിന്ന് ലയ എസ് വിജയൻ എന്ന ഏജന്റ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റ് കൊല്ലത്താണ് വിറ്റത്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റതെന്നാണ് പുറത്തുവരുന്ന വിവരം.