5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rosanna Pansino: മക്കളായാല്‍ ഇങ്ങനെ വേണം; അച്ഛന്റെ ചിതാഭസ്മത്തിലിട്ട് വളര്‍ത്തിയ കഞ്ചാവ് വലിച്ച് മകള്‍

Rosanna Pansino' s Smoking Dead Dad Video: വളരെ വ്യത്യസ്തമായ സാധാരണക്കാര്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ പിതാവിനോട് സ്‌നേഹം കാണിക്കുന്ന ഒരു മകളുണ്ട് അങ്ങ് അമേരിക്കയില്‍. യുട്യൂബറായ റോസന്ന പാന്‍സിനോ നടത്തിയ അസാധാരണമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Rosanna Pansino: മക്കളായാല്‍ ഇങ്ങനെ വേണം; അച്ഛന്റെ ചിതാഭസ്മത്തിലിട്ട് വളര്‍ത്തിയ കഞ്ചാവ് വലിച്ച് മകള്‍
റോസന്ന പാന്‍സിനോ (Image Credits: Instagram)
shiji-mk
Shiji M K | Published: 20 Nov 2024 17:11 PM

മാതാപിതാക്കളോട് ആദരവ് കാണിക്കുന്നവരാണ് മക്കള്‍. എന്നാല്‍ ഈ ആദരവ് ഏതുവിധത്തില്‍ കാണിക്കണമെന്നുള്ളത് മക്കളുടെ ഇഷ്ടമാണ്. പലരീതിയിലാണ് ഓരോ മക്കളും അവരുടെ മാതാപിതാക്കളെ സ്‌നേഹിക്കുന്നത്, പരിചരിക്കുന്നത്. മാതാപിതാക്കളുടെ മരണ ശേഷം അവരുടെ ആഗ്രഹം നിറവേറ്റാന്‍ പരിശ്രമിക്കുന്ന മക്കളും നിരവധിയാണ്.

എന്നാല്‍ വളരെ വ്യത്യസ്തമായ സാധാരണക്കാര്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ പിതാവിനോട് സ്‌നേഹം കാണിക്കുന്ന ഒരു മകളുണ്ട് അങ്ങ് അമേരിക്കയില്‍. യുട്യൂബറായ റോസന്ന പാന്‍സിനോ നടത്തിയ അസാധാരണമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന റോസന്നയുടെ രീതിയാണ് എല്ലാവരുടെയും കണ്ണുതള്ളിച്ചത്.

റെഡികുലസ് എന്ന പേരില്‍ 39 കാരിയായ റോസന്ന പുതുതായി ആരംഭിച്ച പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിലാണ് പിതാവിനോടുള്ള ആദരവിനെ കുറിച്ചുള്ള കാര്യം പറയുന്നത്. അച്ഛന്റെ ചിതാഭസ്മം ഇട്ടുവെച്ചിരിക്കുന്ന പാത്രത്തില്‍ കഞ്ചാവ് വളര്‍ത്തി, അത് വലിച്ചാണ് റോസന്ന പിതൃ സ്‌നേഹം കാണിക്കുന്നത്. തന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് വളര്‍ത്തണം എന്നതായിരുന്നുവെത്രേ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം.

Also Read: Dating Bonus: സിംഗിളായവരെല്ലാം പ്രണയിക്കൂ; ആവശ്യത്തിനുള്ള പണം തരാം! ജോലി ആനന്ദകരമാക്കാൻ കമ്പനിയുടെ ഓഫർ

സ്‌മോക്കിങ് മൈ ഡെഡ് ഡാഡ് എന്നാണ് ഈ വീഡിയോക്ക് റോസന്ന പേരിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് റോസന്നയുടെ പിതാവ് മരണപ്പെടുന്നത്. പാപ്പാ പീസാ എന്നാണ് റോസന്ന പിതാവിനെ വിളിച്ചിരുന്നത്. ആറ് വര്‍ഷത്തോളം ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

എല്ലാ ഞായറാഴ്ചകളിലും റോസന്നയോടൊപ്പം അമ്മ ജീനും സഹോദരി മോളിയും എപ്പിസോഡിന്റെ ഭാഗമാകാറുണ്ട്. അച്ഛന്‍ മരണപ്പെടുന്നതിന് മുമ്പ് അച്ഛന്റെ ചിതാഭസ്മത്തിലിട്ട് വളര്‍ത്തിയ കഞ്ചാവ് മക്കളും ഭാര്യയും വലിക്കണമെന്ന് പറഞ്ഞിരുന്നതായി റോസന്ന പറയുന്നു. പിതാവ് അടിപൊളിയായിരുന്നു. അദ്ദേഹം ഒരു വിപ്ലവകാരി കൂടിയായിരുന്നു. അച്ഛന്റെ ആഗ്രഹം എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന് അറിയില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ താനിപ്പോള്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചുവെന്ന് റോസന്ന വീഡിയോയില്‍ പറയുന്നു.

 

View this post on Instagram

 

A post shared by Rodiculous Podcast (@rodiculous)

ചിതാഭസ്മത്തില്‍ കഞ്ചാവ് വളര്‍ത്തുന്നതിനായി, കഞ്ചാവ് വളര്‍ത്തുന്നതിന് ലൈസന്‍സുള്ള കാലിഫോര്‍ണിയയിലെ ഒരാളെ നേരിട്ട് പോയി കണ്ടു. അദ്ദഹമാണ് അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലര്‍ത്തി പാത്രത്തില്‍ കഞ്ചാവ് വളര്‍ത്താന്‍ സഹായിച്ചത്. ആ കഞ്ചാവാണ് താനിപ്പോള്‍ വലിക്കുന്നതെന്നും റോസന്ന പറഞ്ഞു.

എന്നാല്‍ റോസന്നയുടെ വീഡിയോയുടെ നിരവധിയാളുകളാണ് വിര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ചിലര്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചതിന് അവളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.