Viral News: രണ്ട് വര്‍ഷം കൊണ്ട് കുറച്ചത് 114 കിലോ, അതും രഹസ്യമായി; സബ്‌സ്‌ക്രൈബേഴ്‌സിനെ ഞെട്ടിച്ച് യൂട്യൂബര്‍
Nikocado Avocado: 40 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബറാണ് നിക്കോളാസ് പെറി. നിക്കോകാഡോ അവോക്കാഡോ എന്ന യൂട്യൂബ് അക്കൗണ്ട് വഴി അറിയപ്പെടുന്ന പെറി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വ്യത്യസ്തമായ കണ്ടന്റുകള്‍ ചെയ്യുന്ന ഒട്ടനവധി യൂട്യൂബര്‍മാരുണ്ട് നമ്മുടെ ലോകത്ത്. തന്നെ കുറിച്ചും തന്റെ വീടിനെയും ചുറ്റുപാടിനെയും കുറിച്ച് സംസാരിക്കുന്നവരും, അതല്ലാതെ വേറിട്ട കണ്ടന്റുകള്‍ ചെയ്യുന്നവരും നിരവധിയാണ്. പണ്ടുക്കാലത്തെ അപേക്ഷിച്ച് ഇന്ന് ഏത് വീടെടുത്ത് നോക്കിയാലും അവിടെ ഒരു യൂട്യൂബറെ കാണാം. ഇത്രയും യൂട്യൂബേഴ്‌സ് ഉണ്ടായാല്‍ ഇവരുടെയൊക്കെ വീഡിയോ ആര് കാണാനാണ് എന്ന ചോദ്യം വേണ്ട. അവരെല്ലാം ഇടുന്ന എല്ലാ കണ്ടന്റുകളും കാണാനും നിരവധിയാളുകളുണ്ട്.
അത്തരത്തില്‍ 40 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബറാണ് നിക്കോളാസ് പെറി. നിക്കോകാഡോ അവോക്കാഡോ എന്ന യൂട്യൂബ് അക്കൗണ്ട് വഴി അറിയപ്പെടുന്ന പെറി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പെറിയുടെ ഭാരം കുറച്ചതുമായി ബന്ധപ്പെട്ട വീഡിയോയാണിത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 114 കിലോയാണ് പെറി കുറച്ചത്.
Also Read: Mpox in India: കുരങ്ങുപനിയെ ഇന്ത്യക്കാർ പേടിക്കണോ? രാജ്യത്തിന്റെ പ്രതിരോധം ഇങ്ങനെ…
അപ്പോള്‍ ഇത്രയും കാലം പെറി തന്റെ രൂപം ദൃശ്യമാക്കാതെയാണോ വീഡിയോ ചെയ്തിരുന്നത് എന്ന് ചോദിച്ചാല്‍ അല്ല. ഏഴ് മാസം മുമ്പാണ് പെറി ഇതിന് മുമ്പ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. അന്നത്തെ പെറിയുടെ ശരീരം കണ്ട് പലരും പരിഹസിച്ചിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള രീതിയിലായിരുന്നു അദ്ദേഹത്തിന്റെ രൂപമുണ്ടായിരുന്നത്. 162 കിലോ ആയിരുന്നു ശരീരഭാരം. എന്നാല്‍ പുതിയ വീഡിയോ കണ്ടതോടെ ഫോളോവേഴ്‌സിന്റെ കിളിപോയി.
രണ്ടടി മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പെറി പുതിയ വീഡിയോ പങ്കുവെച്ചത്. നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പങ്കുവെച്ച വീഡിയോകളെല്ലാം നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്നവയാണെന്നും പെറി വീഡിയോയില്‍ പറയുന്നു. ഇതുവരെ കണ്ടതെല്ലാം സ്വപ്‌നമാണെന്നും ഇതാണ് യാഥാര്‍ഥ്യമെന്നും ഭീമന്‍ പാണ്ടയുടെ മുഖം മൂടിവെച്ച് തുടങ്ങിയ വീഡിയോയില്‍ പെറി പറയുന്നുണ്ട്.
Also Read: Dora Cartoon: ഈ പാവത്തിനെ ഇനി ഒന്നും പറയല്ലേ!!! മാരകമായ അസുഖമാണ് ഡോറയ്ക്ക്
എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച യൂട്യൂബ് ചാനലില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പെറി പങ്കുവെച്ചിരുന്നത്. വലിയ അളവില്‍ ഭക്ഷണം കഴിക്കുകയും അതിന്റെ റിവ്യു പറയുന്നതുമാണ് വീഡിയോകളുടെ ഉള്ളടക്കം. വളരെ മെലിഞ്ഞ ശരീരമുണ്ടായിരുന്ന പെറി പെട്ടെന്നാണ് വണ്ണം വെച്ചത്. ഇതോടെ ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങി. പെറി അസുഖബാധിതനാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുതിയ വീഡിയോ പുറത്തിറങ്ങാന്‍ കാലതാമസം നേരിട്ടതോടെ പെറി മരണപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.