Viral News: കളി കാര്യമായി; കാമുകിയുമായി വഴക്കിട്ട് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്‌

Man Opens Flight’s Emergency Exit in Attempt to Jump: വഴക്കുകള്‍ ഉണ്ടാകുന്നതിന് ആകാശമോ ഭൂമിയോ ഒരു വിഷയമല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മസാചുസെറ്റ്‌സില്‍ നിന്ന് വരുന്നത്. ലോഗന്‍ വിമാനത്താവളത്തിലാണ് സംഭവം നടക്കുന്നത്. കാമുകിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു.

Viral News: കളി കാര്യമായി; കാമുകിയുമായി വഴക്കിട്ട് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്‌

വിമാനം

Published: 

09 Jan 2025 11:58 AM

വഴക്കുകള്‍ പലതരത്തില്‍ ഉണ്ടാകാറുണ്ട്. ഭാര്യയോ ഭര്‍ത്താവോ കാമുകനോ കാമുകിയോ അങ്ങനെ വഴക്കിടുന്നവര്‍ നിരവധി. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ അറിയരുതെന്ന് ചിലര്‍ കരുതുമ്പോള്‍ എവിടെ ആണെങ്കിലും വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഏറെ. പൊതുമധ്യത്തിലുണ്ടാകുന്ന വഴക്കുകള്‍ പലപ്പോഴും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

വഴക്കുകള്‍ ഉണ്ടാകുന്നതിന് ആകാശമോ ഭൂമിയോ ഒരു വിഷയമല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മസാചുസെറ്റ്‌സില്‍ നിന്ന് വരുന്നത്. ലോഗന്‍ വിമാനത്താവളത്തിലാണ് സംഭവം നടക്കുന്നത്. കാമുകിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു.

വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നതോടെ യാത്ര മുടങ്ങി. ടാക്‌സി വേയില്‍ നിന്ന് റണ്‍വേയിലേക്ക് വിമാനം നീങ്ങികൊണ്ടിരിക്കുന്നതിനിടെയാണ് ഈ പ്രവൃത്തി. യുവാവിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

മൊറേല്‍ ടോറെസ് എന്ന യുവാവാണ് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. ഇയാളെ എഫ്ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് സംഭവം. വിമാനത്തില്‍ വെച്ച് യുവാവും കാമുകിയും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് യുവാവ് സീറ്റില്‍ നിന്നുമിറങ്ങി എമര്‍ജന്‍സി ഡോര്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. ഡോര്‍ തുറന്നെങ്കിലും ഇയാളെ മറ്റ് യാത്രക്കാര്‍ പിടിച്ചുവെച്ചു.

Also Read: UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ

പ്യൂട്ടോറിക്കയിലെ സാന്‍ ജുവാനിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുകയായിരുന്നു ജെറ്റ് ബ്ലൂ എയര്‍ലൈന്‍സ് വിമാനം. എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതോടെ അത്യാവശ്യ സാഹചര്യങ്ങളില്‍ വിമാനത്തില്‍ രക്ഷപ്പെടാന്‍ സഹായിക്കുന്ന സ്ലൈഡ് പുറത്തേക്ക് വരികയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്തിന് യാത്ര തുടരാന്‍ സാധിച്ചില്ല.

പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്ര തുടര്‍ന്നത്. അറസ്റ്റിലായ യുവാവിനെ മസാചുസെറ്റ്‌സിലെ കോടതിയില്‍ ഹാജരാകാനല്ലാതെ യാത്ര ചെയ്യരുതെന്ന ഉപാധിയോടെ വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
Los Angeles Wildfires: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ
UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ
Anita Anand: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ, ആരാണ് അനിത ആനന്ദ്?
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ