Yahya Sinwar: സിന്‍വാറിന്റെ ഭാര്യയുടെ ബാഗിന്റെ വില 26 ലക്ഷം; തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു
Yahya Sinwar's Wife's Bag Rate: ഹമാസിന് കീഴില്‍ ഗസയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സിന്‍വാറും കുടുംബവും ഒരു നാണവുമില്ലാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മറ്റുള്ളവരെ മരിക്കാന്‍ വിട്ട് അവര്‍ സന്തോഷിക്കുകയായിരുന്നുവെന്ന് സിസിടി ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഇസ്രായേല്‍ പറഞ്ഞു.
ഗസ സിറ്റി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറും ഭാര്യയും കുട്ടികളും 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേല്‍ ആക്രമിക്കുന്നതിന് മുമ്പ് തുരങ്കത്തിലൂടെ രക്ഷപ്പെടുന്ന സമയത്ത് ഭാര്യയുടെ കൈവശമുണ്ടായിരുന്നത് 32000 ഡോളര്‍ അതായത് 26 ലക്ഷം രൂപ വില വരുന്ന ബാഗാണെന്ന് ഇസ്രായേല്‍. ഹെര്‍മസ് ബര്‍കിന്‍ എന്ന ആഡംബര ബാഗാണ് സിന്‍വാറിന്റെ ഭാര്യയുടെ കൈവശമെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഹെര്‍മസ് ബെര്‍കിന്‍ 40 ബ്ലാക് മോഡല്‍ ബാഗാണിതെന്നും അതിന് ഏകദേശം 32000 ഡോളര്‍ വിലയുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.
ഇസ്രായേല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍
🎥DECLASSIFIED FOOTAGE:
Sinwar hours before the October 7 massacre: taking down his TV into his tunnel, hiding underneath his civilians, and preparing to watch his terrorists murder, kindap and rape. pic.twitter.com/wTAF9xAPLU
— LTC Nadav Shoshani (@LTC_Shoshani) October 19, 2024
ഹമാസിന് കീഴില്‍ ഗസയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സിന്‍വാറും കുടുംബവും ഒരു നാണവുമില്ലാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മറ്റുള്ളവരെ മരിക്കാന്‍ വിട്ട് അവര്‍ സന്തോഷിക്കുകയായിരുന്നുവെന്ന് സിസിടി ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ ഉന്നയിച്ച ആരോപണങ്ങളെ ഹമാസ് ഇതുവരേക്കും എതിര്‍ത്തിട്ടില്ല. യഹ്യ സിന്‍വാറിന്റെയും കുടുംബത്തിന്റെയും കൈവശം തലയിണകള്‍, പുതപ്പുകള്‍, ടിവി, ബാഗുകള്‍ എന്നിവയാണുള്ളതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
തെക്കന്‍ ഗസ നഗരമായ റഫയിലുണ്ടായ ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇസ്രായേലിന്റെ 828ാമത്തെ ബ്രിഗേഡ് ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേഷന്‍ നടത്തിയെന്നും അതിലാണ് സിന്‍വാറിന് ജീവന്‍ നഷ്ടമായതെന്നും ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഒളിത്താവളത്തിലുള്ള സിന്‍വാറിന്റെ മൃതദേഹത്തില്‍ നിന്ന് റൈഫിളുകളും സ്‌നൈപ്പറുകളും കണ്ടെത്തിയതായി ഇസ്രായേല്‍ സേന പറഞ്ഞു.
ഇസ്രായേല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍
Sinwar’s wife caught in this photo sneaking to the tunnels the night before October 7th – get this – clutching a $32,000 Hermes Birkin bag!
While Gazans endured hardship under Hamas, Sinwar and his family were shamelessly living in luxury, indulging while sending others to die. pic.twitter.com/Q9fTqhqxo8
— Israel ישראל (@Israel) October 20, 2024
തുരങ്കത്തിലുള്ള ടോയ്‌ലറ്റുകളും ഷവറുകളും അടുക്കളയുമുള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഭക്ഷണവും പണവും രേഖകളും കണ്ടെടുത്തായും ഡാനിയല്‍ ഹഗാരി പറഞ്ഞു. എന്നാല്‍ ഹഗാരിയുടെ വാദങ്ങളെല്ലാം തെറ്റാണെന്നും സിന്‍വാര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചുവെന്നും ഹമാസ് പറഞ്ഞു.
ഇസ്രായേല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ അനുസരിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി സിന്‍വാര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. തലയ്ക്ക് വെടിയേറ്റതാണ് സിന്‍വാറിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി തവണ ഇസ്രായേല്‍ സിന്‍വാറിന് നേരെ ആക്രമണം നടത്തിയിരുന്നതായി ഹഗാരി പറഞ്ഞു. എന്നാല്‍ അവസാനം നടത്തിയ ആക്രമണത്തില്‍ സിന്‍വാറിന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 42000 പേരാണ്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. ഒരു ലക്ഷം പേര്‍ക്ക് ഇതിനോടകം പരിക്കേറ്റു.