മസ്കിനെതിരേ ആഞ്ഞടിച്ച് ബ്രസീൽ; എക്‌സ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിധി | X was banned in Brazil after failing to meet a deadline set by a Supreme Court judge to name a new legal representative, details in Malayalam Malayalam news - Malayalam Tv9

X Ban in Brazil : മസ്കിനെതിരേ ആഞ്ഞടിച്ച് ബ്രസീൽ; എക്‌സ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിധി

X was banned in Brazil : ബ്രസീലിലെ അധികാരികളുടെ സമ്മർദ്ദം നേരിടുന്ന ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനിയല്ല എക്സ്.

X Ban in Brazil : മസ്കിനെതിരേ ആഞ്ഞടിച്ച് ബ്രസീൽ; എക്‌സ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിധി

Elon Musk - Photo -Reuters

Published: 

31 Aug 2024 10:33 AM

ബ്രസീലിയ: രാജ്യത്ത് ഒരു പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ സുപ്രീം കോടതി ജഡ്ജി നിശ്ചയിച്ച സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ബ്രസീലിൽ എക്സ് നിരോധിച്ചു. കോടതി ഉത്തരവുകൾ പാലിക്കുകയും നിലവിലുള്ള പിഴകൾ അടയ്ക്കുകയും ചെയ്യുന്നതുവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ നിരോധനം തുടരുമെന്ന് ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ചില എക്സ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ജഡ്ജി ഉത്തരവിട്ടതോടെയാണ് ഏപ്രിലിൽ തർക്കം ആരംഭിച്ചത്.

“സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ അടിത്തറയാണ്, ബ്രസീലിലെ ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ്.” എന്നാണ് ഉത്തരവ് കേട്ടതിനു പിന്നാലെ എക്‌സ് ഉടമ എലോൺ മസ്‌ക് പറഞ്ഞത്.
എക്സ്പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവയ്ക്കുന്ന നടപടികൾക്ക് ചുമതലപ്പെടുത്തിയ ബ്രസീലിൻ്റെ ടെലികമ്മ്യൂണിക്കേഷൻ ഏജൻസിയുടെ തലവൻ, അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ നിരോധന നടപടി പൂർത്തിയാക്കുമെന്നാണ് നിലവിൽ കരുതുന്നത്. ആപ്പിളും ഗൂഗിളും പോലുള്ള കമ്പനികൾക്ക് അതിൻ്റെ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് എക്സ്നീക്കം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാൻ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) പോലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേ പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവ് അനുസരിച്ച്, എക്‌സ് രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ പ്രഖ്യാപിക്കുകയും ബ്രസീലിയൻ നിയമം ലംഘിച്ചതിന് പിഴ അടയ്ക്കുകയും ചെയ്യുന്നത് വരെ വിലക്ക് തുടരും. എക്‌സ് അതിൻ്റെ ഒരു ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ച പോസ്റ്റിൽ ഉത്തരവിന് വഴങ്ങില്ലെന്ന് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന എക്‌സ് അക്കൗണ്ടുകൾ – മുൻ വലതുപക്ഷ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ നിരവധി അനുയായികളുടേതാണ് എന്നാണ് വിവരം.

ALSO READ – ടെലഗ്രാം സിഇഒയെ ചതിച്ചുവീഴ്ത്തിയത് കാമുകി? ഫോട്ടോ പങ്കുവെച്ച് ലൊക്കേഷന്‍ ചോര്‍ത്തി, ആരാണ് ജൂലി വാവിലോവ?

ഈ അക്കൗണ്ടുകൾ മരവിപ്പിക്കാനായിരുന്നു ഉത്തരവ്. കൂടാതെ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കിയാൽ കമ്പനിയുടെ നിയമ പ്രതിനിധികൾ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേയാണ് മസ്ക് രം​ഗത്തു വന്നത്.

ഇതിനു മുമ്പും രാജ്യത്തെ സുപ്രീം കോടതിയുടെ മുൻ ഉത്തരവിനെത്തുടർന്ന് ബ്രസീലിൽ മസ്‌കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്കിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മസ്‌കിൻ്റെ റോക്കറ്റ് സ്ഥാപനമായ സ്‌പേസ് എക്‌സിൻ്റെ അനുബന്ധ സ്ഥാപനമാണ് സ്റ്റാർലിങ്ക്. 2022-ൽ അന്നത്തെ പ്രസിഡൻ്റ് ബോൾസോനാരോയുടെ സർക്കാർ സ്റ്റാർലിങ്കിന് ബ്രസീലിൽ പ്രവർത്തിക്കാൻ പച്ചക്കൊടി നൽകിയിരുന്നു.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം എന്ന നിലയിൽ, ബ്രസീലിനും ആമസോണിലെ വിദൂര പ്രദേശങ്ങൾക്കും സ്റ്റാർലിങ്കിന് വലിയ സാധ്യതകളുണ്ട്, ഇത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് സഹായ്ക്കുന്നതാണ്. രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ജസ്റ്റിസ് മൊറേസ് പ്രാധാന്യം നേടിയത്.

ബ്രസീലിലെ അധികാരികളുടെ സമ്മർദ്ദം നേരിടുന്ന ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനിയല്ല എക്സ്. ചില പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യാനുള്ള അഭ്യർത്ഥനകളുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ടെലിഗ്രാമിനെ താൽക്കാലികമായി നിരോധിച്ചിരുന്നു. ഉപയോക്തൃ ഡാറ്റയ്‌ക്കായുള്ള പോലീസ് അഭ്യർത്ഥനകൾ അനുസരിക്കാൻ വിസമ്മതിച്ചതിന് മെറ്റയുടെ വാട്ട്‌സ്ആപ്പിന് 2015ലും 2016ലും താൽക്കാലിക വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

കുടിക്കുവാണേൽ പുതിന ചായ കുടിക്കണം... ഗുണങ്ങൾ ഇങ്ങനെ
വര്‍ക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ
ഇവയൊന്നും കുട്ടികൾക്ക് കൊടുക്കരുത്... അസുഖങ്ങൾ കൂടെ പോരും
സാരിയുടുത്താൽ ക്യാൻസർ വരുമോ?